പെലെയുടെ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നു?

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു യുവന്റസ് ഉഡിനസിനെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഈ ഇരട്ടഗോളോട് കൂടി തന്റെ കരിയറിൽ ക്രിസ്റ്റ്യാനോ ആകെ 758 ഗോളുകൾ നേടിക്കഴിഞ്ഞു. സ്പോർട്ടിഗ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌, യുവന്റസ്, പോർച്ചുഗൽ എന്നീ ടീമുകൾക്ക്‌ വേണ്ടിയാണ് റൊണാൾഡോ ആകെ 758 ഗോളുകൾ നേടിയത്.ഇതോടെ ബ്രസീലിയൻ ഇതിഹാസതാരം പെലെയെ മറികടന്നിരിക്കുകയാണിപ്പോൾ റൊണാൾഡോ. 757 ഗോളുകളാണ് പെലെ തന്റെ കരിയറിൽ ആകെ നേടിയത്. ഈ റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമങ്ങളായ മാർക്ക, ഗോൾ ഡോട്ട് കോം എന്നിവരെല്ലാം തന്നെ ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഇതു പ്രകാരം കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ജോസെഫ് ബൈക്കണാണ്. 759 ഗോളുകളാണ് അദ്ദേഹം തന്റെ കരിയറിൽ നേടിയത്. ഇത് മറികടക്കാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ. അതേസമയം ഈ കണക്കുകൾ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചിലയിടത്ത് പെലെയുടെ ഔദ്യോഗികകരിയർ ഗോളുകളുടെ എണ്ണം 767 ആണ്. മൂന്നാം സ്ഥാനത്താണ് പെലെ നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റൊമാരിയോ 772 ഗോളുകളും ഒന്നാം സ്ഥാനത്തുള്ള ബൈക്കൺ 805 ഗോളുകളുമാണ്. ഏതായാലും ഈ കണക്കുകൾ ചില സംശയങ്ങൾ ഇടവരുത്തുന്നുണ്ട്. അനൗദ്യോഗികകണക്കുകൾ പ്രകാരം പെലെ 1200-ൽ പരം ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *