പെനാൽറ്റി തുലച്ച് ക്രിസ്റ്റ്യാനോ, യുവന്റസിന് സമനില, പ്ലയെർ റേറ്റിംഗ് !

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് സമനിലകുരുക്ക്. കരുത്തരായ അറ്റലാന്റയാണ് 1-1 എന്ന സ്കോറിന് യുവന്റസിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടിൽ ഫെഡറിക്കോ ചിയേസയിലൂടെ യുവന്റസ് ലീഡ് നേടുകയായിരുന്നു. എന്നാൽ 57-ആം മിനിറ്റിൽ റെമോ ഫ്രൂളർ അറ്റലാന്റക്ക്‌ സമനില നേടികൊടുത്തു. അതിന് ശേഷം 61-ആം മിനുട്ടിൽ ചിയേസയെ വീഴ്ത്തിയതിന് യുവന്റസിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ ഈ പെനാൽറ്റി റൊണാൾഡോ പാഴാക്കുകയായിരുന്നു. അറ്റലാന്റ കീപ്പർ റൊണാൾഡോയുടെ പെനാൽറ്റി കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. നിലവിൽ 24 പോയിന്റോടെ യുവന്റസ് പന്ത്രണ്ടാം സ്ഥാനത്താണ്. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 6.89
ക്രിസ്റ്റ്യാനോ : 6.1
മൊറാറ്റ : 6.4
ചിയേസ : 7.7
ബെന്റാൻക്കർ : 7.4
ആർതർ : 6.4
മക്കെന്നി : 7.0
ഡാനിലോ : 6.9
ലൈറ്റ് : 7.3
ബൊനൂച്ചി : 7.4
ക്വഡ്രാഡോ : 6.9
സെസ്നി : 7.3
റാബിയോട്ട് : 7.3-സബ്
സാൻഡ്രോ : 6.3-സബ്
ദിബാല : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *