പെനാൽറ്റി എടുക്കുന്നതിൽ നിന്നും ഒഴിയേണ്ടി വരും,സ്വയം പുറത്താവാനൊരുങ്ങി സ്ലാട്ടൻ!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനെ ഹെല്ലസ് വെറോണ സമനിലയിൽ തളച്ചിരുന്നു. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന മിലാൻ പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ചാണ് സമനില പിടിച്ചത്. മത്സരത്തിൽ അവസാനനിമിഷം ഗോൾനേടി കൊണ്ട് സ്ലാട്ടൻ ടീമിന്റെ രക്ഷകനാവുകയായിരുന്നു. എന്നാൽ ഒരു പെനാൽറ്റി അതിന് മുമ്പ് താരം നഷ്ടപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം പെനാൽറ്റിയാണ് താരം നഷ്ടപ്പെടുത്തി. ഈ സീസണിൽ എടുത്ത അഞ്ച് പെനാൽറ്റികളിൽ മൂന്നെണ്ണവും താരം കളഞ്ഞു കുളിച്ചിരുന്നു. ഇതോടെ സ്വയം വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. പെനാൽറ്റി എടുക്കുന്നതിൽ നിന്നും ഒഴിയേണ്ടി വരുമെന്നാണ് മത്സരം ശേഷം സ്ലാട്ടൻ തുറന്നു പറഞ്ഞത്. ടീമിലെ മറ്റേതെങ്കിലും താരത്തെ പെനാൽറ്റി ഏല്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സ്ലാട്ടൻ അറിയിച്ചു.
Zlatan SACKS himself as Milan's No.1 penalty taker 😅
— Goal News (@GoalNews) November 9, 2020
” ഞാൻ ദേഷ്യത്തിലാണ്.കാരണം സമനില എന്നുള്ളത് ടീമിന് മതിയായ ഒന്നല്ല. ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു. ഞാൻ പെനാൽറ്റി പാഴാക്കി. ഞാൻ പെനാൽറ്റി എടുക്കുന്നതിൽ നിന്നും ഒഴിവാകുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ട്. പെനാൽറ്റികൾ കെസ്സിക്ക് കൈമാറുന്നതാകും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ രണ്ട് ഗോളുകൾ വഴങ്ങി. രണ്ടെണ്ണം തിരിച്ചടിക്കുകയും ചെയ്തു. ഞങ്ങൾ മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താൻ ഞങ്ങൾ തയ്യാറല്ല. പോയിന്റ് ടേബിളിലെ നിലവിലെ അവസ്ഥ പരിഗണിച്ചു കൊണ്ട്, ഇനിയുള്ള എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട് ” മത്സരശേഷം സ്ലാട്ടൻ സ്കൈ സ്‌പോർട് ഇറ്റാലിയയോട് പറഞ്ഞു. നിലവിൽ ഒന്നാം സ്ഥാനത്താണ് എസി മിലാൻ.
Shine bright like an MVP 🌟🔝
— Lega Serie A (@SerieA_EN) November 8, 2020
MVP #SerieATIM – October 2020 @Ibra_official
#WeAreCalcio pic.twitter.com/rKibOw1I8j