പുറത്താക്കിയിട്ടും സാറിയുമായുള്ള ബന്ധം നിർത്തലാക്കാൻ കഴിയാതെ യുവന്റസ് !

കഴിഞ്ഞ സീസണിന്റെ അവസാനമായിരുന്നു യുവന്റസ് പരിശീലകനായിരുന്ന മൗറിസിയോ സാറിയെ യുവന്റസ് പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കിയത്. കേവലം ഒരു സീസൺ മാത്രം പരിശീലിപ്പിച്ചതിന് ശേഷമാണ് മുൻ ചെൽസി പരിശീലകൻ കൂടിയായിരുന്ന സാറിക്ക് പടിയിറങ്ങേണ്ടി വന്നത്. എന്നാൽ പുറത്താക്കിയിട്ടും സാറിയുമായുള്ള ബന്ധം നിർത്തലാക്കാൻ യുവന്റസിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിനുള്ള നഷ്ടപരിഹാരം ഇതുവരെ നൽകാൻ യുവന്റസിന് കഴിഞ്ഞിട്ടില്ല എന്നർത്ഥം. അദ്ദേഹത്തിന് ഇനിയും രണ്ട് വർഷം കൂടെ യുവന്റസിൽ കരാറുണ്ടായിരിക്കെയാണ് ക്ലബ് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാൽ കരാറിൽ പ്രകാരമുള്ള നഷ്ടപരിഹാരം ഇതുവരെ കൊടുക്കാൻ യുവന്റസ് തയ്യാറായിട്ടില്ല. പരിശീലകസ്ഥാനത്തേക്ക് ആൻഡ്രേ പിർലോയെ യുവന്റസ് നിയോഗിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തെ തുടർന്നാണ് സാറിയെ യുവന്റസ് പുറത്താക്കിയത്. ചാമ്പ്യൻസ് ലീഗിലെ നോക്കോട്ട് റൗണ്ടിൽ ലിയോണിനോട് തോൽവി അറിഞ്ഞു കൊണ്ട് യുവന്റസ് പുറത്തു പോയിരുന്നു. എന്നാൽ സിരി എ കിരീടം നേടാൻ യുവന്റസിന് സാധിച്ചിരുന്നു. പക്ഷെ ഒരു പോയിന്റിന്റെ വിത്യാസത്തിലായിരുന്നു എന്ന് മാത്രം. തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ 51 മത്സരങ്ങൾ കളിച്ച യുവന്റസ് 34 വിജയങ്ങൾ നേടിയിരുന്നു. തുടർന്ന് സിരി എ സിയിൽ മാത്രം പരിശീലകനായിരുന്ന പിർലോ നിയോഗിക്കുകയായിരുന്നു. പക്ഷെ പിർലോക്കും ഇതുവരെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഏതായാലും സാറിക്കുള്ള നഷ്ടപരിഹാരം നൽകിയിട്ടില്ലെങ്കിൽ യുവന്റസ് കോടതി കയറേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *