പുതുവർഷത്തിലും പഴയ ക്രിസ്റ്റ്യാനോ തന്നെ, ഉഡിനസിനെ തച്ചുതകർത്ത് യുവന്റസ് !
വർഷം മാറിയാലും തന്റെ ഗോൾവേട്ടക്ക് ഒരു കുറവും സംഭവിക്കില്ലെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇരട്ടഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ യുവന്റസ് നേടിയത് ഉജ്ജ്വലവിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവന്റസ് ഉഡിനസിനെ തകർത്തു വിട്ടത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ക്രിസ്റ്റ്യാനോ തന്നെയാണ് മത്സരത്തിലെ വിജയശില്പി. ശേഷിച്ച ഗോളുകൾ ഫെഡറിക്കോ ചിയേസ, പൌലോ ദിബാല എന്നിവർ സ്വന്തമാക്കി. ജയത്തോടെ പോയിന്റ് ടേബിളിൽ യുവന്റസ് അഞ്ചാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് യുവന്റസിനുള്ളത്.
…….And we're BACK! 💪💪💪💪#JuveUdinese #FinoAllaFine #ForzaJuve pic.twitter.com/UFIP6Ru0DK
— JuventusFC (@juventusfcen) January 4, 2021
മത്സരത്തിന്റെ 11-ആം മിനുട്ടിൽ ഡി പോൾ ഉഡിനസിന് വേണ്ടി ഗോൾ നേടിയെങ്കിലും VAR-വഴി ഹാൻഡ് ബോൾ വിധിക്കുകയായിരുന്നു. 31-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ ഗോൾ കണ്ടെത്തി. റാംസി നീക്കിനൽകിയ പന്തുമായി മുന്നേറിയ റൊണാൾഡോ ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. 49-ആം മിനുട്ടിൽ ചിയേസയുടെ ഗോൾ വന്നത്. റൊണാൾഡോ നീക്കി നൽകിയ പന്ത് സാഹസികമായി ചിയേസ വലയിൽ എത്തിക്കുകയായിരുന്നു. 52-ആം മിനുട്ടിൽ റാംസി ഗോൾ നേടിയെങ്കിലും ഫൗൾ കാരണം ഗോൾ റദ്ദാക്കി. 70-ആം മിനുട്ടിൽ റൊണാൾഡോയുടെ രണ്ടാം ഗോൾ വന്നു. ബെന്റാൻക്കർ നീക്കി നൽകിയ ബോൾ ഒരു പിഴവും കൂടാതെ താരം വലയിൽ എത്തിച്ചു. 90-ആം മിനുട്ടിൽ മർവിൻ ഉഡിനസിന്റെ ആശ്വാസഗോൾ കണ്ടെത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ദിബാല വലകുലുക്കിയതോടെ സ്കോർ ഷീറ്റ് പൂർത്തിയായി.
🔥 𝗧𝗛𝗘 𝗠𝗔𝗚𝗡𝗜𝗙𝗜𝗖𝗘𝗡𝗧 𝟳 🔥#JuveUdinese #FinoAllaFine #ForzaJuve pic.twitter.com/XGZXPbN3Jr
— JuventusFC (@juventusfcen) January 3, 2021