പിർലോയുടെ ഭാവി തീരുമാനിക്കുക ഈ അഞ്ച് മത്സരങ്ങൾ!

ഈ സീസണിലായിരുന്നു യുവന്റസിന്റെ പരിശീലകനായി ആൻഡ്രിയ പിർലോ ചുമതലയേറ്റത്. എന്നാൽ യുവന്റസിന്റെ ഭാഗത്ത് നിന്നും മോശം പ്രകടനമാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്.ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനുമായി പത്ത് പോയിന്റിന്റെ വിത്യാസമുണ്ട് യുവന്റസിന്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ നിന്ന് അവർ പുറത്താവുകയും ചെയ്തു.

പക്ഷെ പിർലോയുടെ സ്ഥാനം തെറിക്കില്ലെന്ന് യുവന്റസ് ചീഫ് പരാറ്റീസി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.” ഈ സീസണിന്റെ തുടക്കം മുതൽ ഞങ്ങൾക്ക് ഒരു പ്രൊജക്റ്റ്‌ ഉണ്ട്.അത്കൊണ്ട് തന്നെ ഞങ്ങളുടെ തന്ത്രങ്ങൾ ഞങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ല.ഇതുപോലെ തന്നെ ഞങ്ങൾ തുടരും.ഞങ്ങൾ ഇമ്പ്രൂവ് ആവാനാണ് ശ്രമിക്കുന്നത് ” പരാറ്റീസി പറഞ്ഞു.

എന്നാൽ ഈ സിരി എ കിരീടം കൈവിട്ടു പോയാൽ പിർലോയുടെ സ്ഥാനം തെറിക്കുമെന്ന് തന്നെയാണ് പല വിദഗ്ദരും അഭിപ്രായപ്പെടുന്നത്.ഇനി 11 മത്സരങ്ങളാണ് സിരി എയിൽ യുവന്റസിനുള്ളത്. ഇതിൽ അഞ്ചെണ്ണം യുവന്റസിനും പിർലോയും നിർണായകമാണ്.ടോറിനോ, നാപോളി, അറ്റലാന്റ, മിലാൻ,ഇന്റർ എന്നിവർക്കെതിരെ യുവന്റസിന് മത്സരങ്ങളുണ്ട്. ഇതിൽ കാലിടറുകയാണെങ്കിൽ തുടർച്ചയായ പത്താം കിരീടമെന്ന യുവന്റസിന്റെ സ്വപ്നം പൊലിയും, ഫലമായി പിർലോയുടെ സ്ഥാനം തെറിക്കുമെന്നുമാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ കണ്ടെത്തൽ.

ഇനി യുവന്റസിന് ശേഷിക്കുന്ന മത്സരങ്ങൾ..

Torino-Juventus April 3
Juventus-Napoli April 7
Juventus-Genoa April 11
Atalanta-Juventus April 18
Juventus-Parma April 21
Fiorentina-Juventus April 25
Udinese-Juventus May 2
Juventus-Milan May 9
Sassuolo-Juventus May 12
Juventus-Inter May 16
Bologna-Juventus May 23

Leave a Reply

Your email address will not be published. Required fields are marked *