പിതാവിനും മകനുമൊപ്പം കിരീടം, അപൂർവനേട്ടത്തിനുടമായി ബുഫൺ!
ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു വിട്ടു കൊണ്ട് യുവന്റസ് കിരീടം ചൂടുകയായിരുന്നു. യുവന്റസിന്റെ പതിനാലാം കോപ്പ ഇറ്റാലിയ കിരീടമായിരുന്നു ഇത്.ഫൈനലിൽ യുവന്റസിന്റെ വലകാത്തത് നാല്പത്തിമൂന്നുകാരനായ ഇതിഹാസതാരം ബുഫണായിരുന്നു. കൂടി കളിച്ചവരെല്ലാം പടിയിറങ്ങിയപ്പോൾ ബുഫൺ യുവന്റസിനൊപ്പം ചരിത്രങ്ങൾ രചിക്കുന്ന തിരക്കിലായിരുന്നു. ഇന്നലത്തെ കിരീടനേട്ടത്തോട് കൂടി ഒരു അപൂർവനേട്ടത്തിന് സാക്ഷിയായിരിക്കുകയാണ് ബുഫൺ. പിതാവിനും മകനുമൊപ്പം കോപ്പ ഇറ്റാലിയ കിരീടം ചൂടാനുള്ള ഭാഗ്യമാണ് ബുഫണ് ലഭിച്ചത്.
Look at what it means to Buffon ❤️🏆 pic.twitter.com/vWhhTYdMS1
— ESPN FC (@ESPNFC) May 19, 2021
1999 മെയിൽ നടന്ന ഫൈനലിൽ ഫിയോറെന്റിനയെ തോൽപ്പിച്ച് കൊണ്ട് കോപ്പ ഇറ്റാലിയ കിരീടം പാർമ നേടുമ്പോൾ ബുഫൺ ആ ടീമിൽ അംഗമായിരുന്നു. കൂടാതെ എൻറിക്കോ കിയേസയും അന്ന് പാർമ ടീമിൽ ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ മകനായ ഫെഡറിക്കോ കിയേസക്ക് രണ്ട് വയസ്സ് പോലുമായിരുന്നില്ല. ഇന്നിപ്പോൾ യുവന്റസിനൊപ്പം ബുഫൺ ഒരു കോപ്പ കിരീടം കൂടി നേടുമ്പോൾ ആ മകനായ ഫെഡറികോ കിയേസയാണ് യുവന്റസിന് വേണ്ടി ഗോൾ നേടിയത്. പിതാവിനും മകനുമൊപ്പം കിരീടചൂടുന്ന അപൂർവനേട്ടത്തിന് സാക്ഷിയായിരിക്കുകയാണ് ബുഫൺ.ഇതോടെ കരിയറിൽ ആറ് കോപ്പ ഇറ്റാലിയ കിരീടം നേടാൻ ബുഫണിന് സാധിച്ചു.1998-99-ൽ പാർമക്ക് വേണ്ടിയും 2014-15, 2015-16, 2016-17, 2017-18 and 2020-21 എന്നീ സീസണുകളിൽ യുവന്റസിന് വേണ്ടിയുമാണ് ബുഫൺ കോപ്പ കിരീടം ചൂടിയത്.
In 1999, Enrico Cheisa and Gigi Buffon won the Coppa Italia with Parma. 22 years later, Gigi Buffon wins the Coppa Italia with Enrico’s son Federico scoring the winning goal. Football 🖤 pic.twitter.com/3lLCLE2Dr2
— JClub 🇮🇹 (@blvckgianni) May 19, 2021