പരിശീലനം തുടങ്ങാൻ സിരി എ, ക്രിസ്റ്റ്യാനോ തിരികെയെത്തുന്നു

യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് തിരികെയെത്തുന്നു. ഇന്നായിരിക്കും താരം ഇറ്റലിയിലേക്ക് എത്തുക. ഈ കാലയളവിൽ താരം ജന്മദേശമായ മെദീരയിലായിരുന്നു താമസിച്ചിരുന്നത്. താരത്തിന്റെ അമ്മക്ക് സുഖമില്ലാത്തതിനാലായിരുന്നു താരം ഇറ്റലി വിട്ട് സ്വന്തം വീട്ടിൽ എത്തിച്ചേർന്നത്. യുവന്റസിന്റെ വിളിയെ തുടർന്ന് ഇന്ന് താരം ടുറിനിൽ എത്തിച്ചേർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇറ്റലിയിൽ എത്തിയാൽ താരം പതിനാല് ദിവസം സ്വയം ഐസോലേഷനിൽ കഴിയേണ്ടി വന്നേക്കും. അതിന് ശേഷം മാത്രമേ താരത്തിന് ടീമിനോടൊപ്പം പരിശീലനത്തിനിറങ്ങാൻ സാധിക്കുകയൊള്ളൂ. യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്ൻ ഇറ്റലിയിൽ തിരിച്ചെത്തിയില്ല. താരത്തിന്റെ അമ്മയ്ക്കും സുഖമില്ലാത്തതിനാൽ താരം അർജന്റീനയിൽ അമ്മയോടൊപ്പമാണ്. താരവും ഉടൻ തന്നെ ടീമിനൊപ്പം ചേർന്നേക്കും. അതേ സമയം സിരി എ ടീമുകൾ പരിശീലനം നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സാമൂഹികഅകലം പാലിച്ച് വ്യക്തികൾ ഒറ്റക്കായിരിക്കും ആദ്യം പരിശീലനം നടത്തുക. പിന്നീട് മാത്രമേ ടീം ആയിട്ടുള്ള പരിശീലനം ആരംഭിക്കുകയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *