പരിശീലകസ്ഥാനം രാജിവെക്കുമോ? നിലപാട് വ്യക്തമാക്കി പിർലോ!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങാനായിരുന്നു യുവന്റസിന്റെ വിധി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാനോട്‌ യുവന്റസ് തകർന്നടിഞ്ഞത്. ഇതോടെ സിരി എയിലെ യുവന്റസിന്റെ അവസ്ഥകൾ പരിതാപകരമായിരുന്നു.നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കുമോ എന്നുറപ്പില്ല. ഒരുപക്ഷെ യൂറോപ്പ ലീഗ് കളിക്കേണ്ട അവസ്ഥ യുവന്റസിന് വന്നേക്കും. മാത്രമല്ല ഈ ചാമ്പ്യൻസ് ലീഗിൽ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാനാവാതെ യുവന്റസ് പുറത്തായിരുന്നു. മാത്രമല്ല കഴിഞ്ഞ ഒമ്പത് വർഷമായി കൈവശം വെച്ചോണ്ടിരുന്ന സിരി എ കിരീടവും യുവന്റസിന് നഷ്ടമായിരുന്നു. ഇതോടെ പരിശീലകൻ പിർലോ മാറ്റണമെന്ന ആവിശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പരിശീലകസ്ഥാനം രാജിവെക്കാൻ ഉദ്ദേശമില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ പരിശീലകനായ ആൻഡ്രിയ പിർലോ. പരിശീലകസ്ഥാനം രാജിവെക്കില്ലെന്നും അനുവദിക്കുന്നിടത്തോളം കാലം മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം എന്നുമാണ് പിർലോ അറിയിച്ചിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിന് ശേഷം സ്കൈ സ്‌പോർട് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു പിർലോ.

” ഞാൻ ഒരിക്കലും രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ ഒരുപാട് അഭിനിവേശത്തോടെയാണ് ഈ ജോലി ഏറ്റെടുത്തത്.ബുദ്ധിമുട്ടുകൾ ഉണ്ട് എന്നറിയാം.പക്ഷേ മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.ഒന്ന് കൂടി നല്ല രീതിയിൽ ടീമിനെ നയിക്കാൻ എനിക്ക് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ടീം എന്ന നിലയിൽ ഒരുമിച്ച് കൊണ്ട് തന്നെ ഞങ്ങൾ മുന്നോട്ട് പോവും എന്നെ അനുവദിക്കുന്നിടത്തോളം കാലം ഞാൻ എന്റെ ഈ ജോലിയിൽ തന്നെയുണ്ടാവും ” പിർലോ പറഞ്ഞു. ഏതായാലും ഇനി ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് യുവന്റസിന് അവശേഷിക്കുന്നത്. അതിന് ശേഷം പിർലോയുടെ കാര്യത്തിൽ യുവന്റസ് ഒരു തീരുമാനം കൈകൊണ്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *