പരിശീലകനോട് നിയന്ത്രണം വിട്ട് ഒസിംഹൻ, നാപ്പോളി തന്നെ നടപടി എടുത്തേക്കും.
ഇറ്റാലിയൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നാപ്പോളി രഹിത സമനില വഴങ്ങിയിരുന്നു.ബോലോഗ്നയായിരുന്നു നാപ്പോളിയെ സമനിലയിൽ തളച്ചിരുന്നത്. ഈ മത്സരത്തിൽ ലഭിച്ച ഒരു പെനാൽറ്റി സൂപ്പർ താരം വിക്ടർ ഒസിംഹൻ പാഴാക്കിയിരുന്നു. മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തെ പിൻവലിച്ചുകൊണ്ട് സിമയോണിയെ പരിശീലകനായ റൂഡി ഗാർഷ്യ ഇറക്കുകയും ചെയ്തിരുന്നു.
എന്നാൽ പരിശീലകന്റെ ഈ തീരുമാനം ഒസിംഹന് ഒട്ടും ഇഷ്ടമായിരുന്നില്ല. ബെഞ്ചിലേക്ക് പോകുന്ന സമയത്ത് അദ്ദേഹം റൂഡി ഗാർഷ്യയോട് വളരെയധികം ദേഷ്യപ്പെട്ടിരുന്നു. മാത്രമല്ല തന്റെ നിരാശ അദ്ദേഹം ഡഗ്ഗൗട്ടിൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഏതായാലും ഒസിംഹന്റെ ഈ പെരുമാറ്റം വളരെ ഗൗരവമായി കൊണ്ട് തന്നെയാണ് ക്ലബ്ബ് പരിഗണിക്കുന്നത്.
😍🇳🇬 Osimhen's goal vs AS Roma will never get old! pic.twitter.com/boRDTfRmpS
— EuroFoot (@eurofootcom) September 20, 2023
ഈ വിഷയത്തെക്കുറിച്ച് ഈ നൈജീരിയൻ സൂപ്പർതാരവുമായി സംസാരിക്കാൻ ക്യാപ്റ്റനായ ഡി ലോറെൻസോയെ ക്ലബ്ബ് നിയോഗിച്ചിട്ടുണ്ട്. ഈ പെരുമാറ്റത്തിൽ എന്തായാലും ഒസിംഹൻ ക്ലബ്ബിന് ഒരു വിശദീകരണം നൽകേണ്ടിവരും. ആരും തന്നെ പരിശീലകനെക്കാൾ മുകളിലല്ല,തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല എന്ന നിലപാടിലാണ് നാപോളി ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ ഈ താരത്തിനെതിരെ നടപടി എടുത്തേക്കും. അപ്പോൾ പിഴ ഈടാക്കാനാണ് സാധ്യതയുള്ളത് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തി നാപോളിക്ക് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഒസിംഹൻ. അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നുവെങ്കിലും നാപ്പോളി വിട്ടു നൽകിയിരുന്നില്ല.ഈ ഇറ്റാലിയൻ ലീഗിൽ മൂന്ന് ഗോളുകൾ ഈ സൂപ്പർ താരം നേടിയിട്ടുണ്ട്. സമയം അൽ നസ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിച്ചതിനുശേഷമാണ് റൂഡി ഗാർഷ്യ ഇപ്പോൾ നാപോളിയിൽ എത്തിയിട്ടുള്ളത്.