പരിശീലകനായുള്ള ആദ്യ കിരീടനേട്ടം, പിർലോ പറഞ്ഞത് ഇങ്ങനെ !

ഇന്നലെ നടന്ന സൂപ്പർ കപ്പിന്റെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് നാപോളിയെ കീഴടക്കിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽവാരോ മൊറാറ്റയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഈ സീസണിൽ യുവന്റസ് നേടുന്ന ആദ്യ കിരീടമാണിത്. മാത്രമല്ല പരിശീലകനായുള്ള തന്റെ ആദ്യ കിരീടമാണ് ആൻഡ്രിയ പിർലോ നേടിയത്. താരമായി കൊണ്ട് കിരീടങ്ങൾ നേടിയ പിർലോക്ക്‌ ഇത്‌ നവ്യനുഭവമാണ്. ഏതായാലും ഒരുപാട് സന്തോഷമുണ്ട് എന്നാണ് പിർലോ ഇതേകുറിച്ച് പ്രതികരിച്ചത്. താരമായി കൊണ്ട് കിരീടം നേടുന്നതിലേറെ വ്യത്യസ്ഥമാണ് പരിശീലകനായി കൊണ്ട് കിരീടം നേടുന്നതെന്നും പിർലോ പറഞ്ഞു.

” ഒരുപാട് സന്തോഷം തോന്നുന്നു. ഒരു താരമായി കൊണ്ട് കിരീടം നേടുന്നതിനേക്കാളേറെ വ്യത്യസ്ഥവും മികച്ചതുമാണ് പരിശീലകനായി കൊണ്ടുള്ള കിരീടനേട്ടം. എന്തെന്നാൽ ഞാൻ നയിക്കുന്നത് ഒരു ചരിത്രപരമായ ക്ലബ്ബിന്റെ മഹത്തായ സ്‌ക്വാഡിനെയാണ്. ഇത്‌ മനോഹരമായി അനുഭവമാണ്. ഒരു ഫൈനലിൽ രണ്ട് ടീമുകളും ഒരു പോലെ കളിക്കുക എന്നുള്ളത് അപൂർവമാണ്. വിജയം നേടുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഈയൊരു ആത്മാർത്ഥയോട് കൂടി കളിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ ഒരുപാട് മുന്നോട്ട് പോവാനാവും ” പിർലോ റായ് സ്പോർട്സിനോട് പറഞ്ഞു. നിലവിൽ സിരി എയിൽ അത്ര മികച്ച പ്രകടനമല്ല യുവന്റസ് നടത്തുന്നത്. എന്നാലും ഈ കിരീടനേട്ടം യുവന്റസിന് വളരെയധികം ആശ്വാസം പകരുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *