പരിക്ക്, ദിബാലക്ക് നഷ്ടമാവുക പ്രധാനപ്പെട്ട മത്സരങ്ങൾ !
കഴിഞ്ഞ ദിവസം നടന്ന സാസുവോളോക്കെതിരെയുള്ള മത്സരത്തിൽ യുവന്റസ് വിജയം കൊയ്തിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് വിജയം സ്വന്തമാക്കിയിരുന്നത്. എന്നാൽ മത്സരത്തിൽ മറ്റൊരു തിരച്ചടി യുവന്റസിന് ഏൽക്കേണ്ടി വന്നിരുന്നു. അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലക്ക് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. തുടർന്ന് 42-ആം മിനുട്ടിൽ താരത്തെ പരിശീലകൻ പിർലോ പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണിപ്പോൾ. വലിയ ഗുരുതരമായ പരിക്കൊന്നുമല്ലെങ്കിലും താരം 15 മുതൽ 20 ദിവസം വിശ്രമിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ട്യൂട്ടോസ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊളാറ്ററൽ ലിഗ്മെന്റ് ഇഞ്ചുറിയാണ് താരത്തിന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
Paulo #Dybala is expected to remain out of action for 15-20 days following a knee injury, #Juventus confirm. https://t.co/WduCUWFd5G #Juve #Juventus
— footballitalia (@footballitalia) January 11, 2021
More to follow. pic.twitter.com/nldBAxYfJg
ഇതോടെ പ്രധാനപ്പെട്ട മത്സരങ്ങൾ താരത്തിന് നഷ്ടമാവുമെന്നുറപ്പായി. ലാലിഗയിൽ നടക്കുന്ന ഇന്റർമിലാനെതിരെയുള്ള മത്സരവും സൂപ്പർ കോപ്പയിൽ നടക്കുന്ന നാപോളിക്കെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമാവും. അതേസമയം താരത്തെ കൂടാതെ ചില താരങ്ങൾക്കും പരിക്ക് പിടിപ്പെട്ടിരുന്നു. സൂപ്പർ താരങ്ങളായ മക്കെന്നി, ചിയേസ എന്നിവരാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. ഇവരുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായ പരിശോധനക്ക് ശേഷം യുവന്റസ് പുറത്ത് വിടും. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് യുവന്റസ്. എസി മിലാൻ തന്നെയാണ് ഒന്നാമത്.
Juventus play Inter on Sunday with an opportunity to get into the top 3 of Serie A 🇮🇹
— International Champions Cup (@IntChampionsCup) January 11, 2021
However they could be without 😬:
Weston McKennie (Injury)
Paulo Dybala (Injury)
Federico Chiesa (Injury)
Alex Sandro (COVID)
Matthijs De Ligt (COVID)
Cuadrado (COVID) pic.twitter.com/bmAqyB75A1