പരിക്ക്, ഇബ്രാഹിമോവിച്ചിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാവും !
കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ നാപോളിക്കെതിരെ എസി മിലാന്റെ വിജയശില്പിയായത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് സ്ലാട്ടൻ മിലാനെ ചുമലിലേറ്റിയത്. എന്നാൽ അതിന് പിന്നാലെ പരിക്കേറ്റ് താരത്തിന് കളം വിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പരിക്ക് എസി മിലാൻ സ്ഥിരീകരിച്ചിരിക്കുന്നു. പത്ത് മുതൽ പതിനഞ്ച് ദിവസം വരെ താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ഇടതു കാലിനാണ് പരിക്കേറ്റിരിക്കുന്നത്.ഇതോടെ താരത്തിന് നാലു മത്സരങ്ങൾ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ ചിറകിലേറി മുന്നോട്ട് കുതിക്കുന്ന മിലാനെ സംബന്ധിച്ചെടുത്തോളം ഇത് വളരെ വലിയ തിരിച്ചടിയാണ്.
⚠️ Zlatan Ibrahimovic, KO durante los próximos 10/15 días
— Mundo Deportivo (@mundodeportivo) November 23, 2020
🔜 Aunque siendo Ibra, quizá acaba siendo menoshttps://t.co/u6FfU0NGMx
താരം എന്ന് പരിക്കിൽ നിന്നും പൂർണ്ണമായും മുക്തി പ്രാപിക്കുമെന്ന് മിലാൻ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും നാലു മത്സരങ്ങൾ താരത്തിന് നഷ്ടമാവും. യൂറോപ്പ ലീഗിൽ നടക്കുന്ന രണ്ട് മത്സരങ്ങളും രണ്ട് സിരി എ മത്സരങ്ങളിലുമാണ് മിലാൻ താരത്തിന്റെ അഭാവത്തിൽ ബൂട്ടണിയേണ്ടി വരിക. ലില്ലെ, സെൽറ്റിക് ഡി ഗ്ലാസ്ഗോ എന്നീ ടീമുകൾക്കെതിരെയുള്ള യൂറോപ്പ ലീഗ് മത്സരമാണ് താരത്തിന് നഷ്ടമാവുക. കൂടാതെ സിരി എയിൽ ഫിയോറെന്റീന, സാംപഡോറിയ എന്നിവർക്കെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമായേക്കും. ഈ സീസണിലെ എസി മിലാന്റെ ടോപ് സ്കോററാണ് താരം. കേവലം ആറു മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളും ഒരു അസിസ്റ്റുമാണ് സ്ലാട്ടൻ ഇതുവരെ സിരി എയിൽ നേടിയത്. ലീഗിൽ ഒന്നാം സ്ഥാനത്തുമാണ് മിലാൻ.
AC Milan hit by injury blow with Zlatan Ibrahimovic 'out for at least 10 days with hamstring issue' https://t.co/1a6nQaulVT
— MailOnline Sport (@MailSport) November 23, 2020