പപ്പു ഗോമസ് എങ്ങോട്ടുമില്ലെന്ന് സപാറ്റ, പ്രതികരണമറിയിച്ച് പരിശീലകൻ !
അറ്റലാന്റ പരിശീലകൻ ജിയാൻ പിയറോ ഗാസ്പിറിനിയുമായി ഉടക്കിലായ പപ്പു ഗോമസ് ക്ലബ് വിടുമെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പപ്പു ഗോമസും ക്ലബും തമ്മിലുള്ള പ്രശ്നങ്ങൾ ഗുരുതരമായാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫറിൽ താരം ക്ലബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹം വളരെ ശക്തമാണ്. എന്നാൽ പപ്പു ഗോമസ് എങ്ങോട്ടുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് സഹതാരമായ സപാറ്റ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഗോമസ് എങ്ങോട്ടും പോവുന്നില്ല. അദ്ദേഹം ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ക്യാപ്റ്റനാണ് അദ്ദേഹം. ഉടൻ തന്നെ അദ്ദേഹം ഞങ്ങൾക്കൊപ്പം കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” സപാറ്റ പറഞ്ഞു.
Zapata su Gomez: "Non è andato via, speriamo di ritrovarlo in campo con noi" ⚫️🔵https://t.co/hLqoFkQwRW
— Goal Italia (@GoalItalia) December 20, 2020
അതേസമയം പപ്പു ഗോമസിന്റെ കാര്യത്തിൽ ഒരിക്കൽ കൂടി പ്രതികരണമറിയിച്ചിരിക്കുകയാണ് പരിശീലകൻ. ” പരിശീലകന് ദേഷ്യം വരികയാണെങ്കിൽ വലിയ പ്രശ്നമില്ല. എന്നാൽ ക്ലബ് പ്രസിഡന്റിന് ദേഷ്യം വന്നാൽ അത് കഠിനമായിരിക്കും. അത്കൊണ്ട് ഈ പ്രശ്നം ക്ലബും പ്രസിഡന്റും പരിഹരിക്കും. ഞാൻ ഇനി ഈ വിഷയങ്ങളിൽ അധികം സംസാരിക്കില്ല. ഇതിൽ തീരുമാനം കൈക്കൊള്ളേണ്ടത് ക്ലബാണ്. പിന്നെ അദ്ദേഹത്തെ ആദ്യമായിട്ടല്ല ടീമിൽ എടുക്കാതിരിക്കുന്നത്. മുമ്പും സംഭവിച്ചതാണ്.ഗോമസ് ഇല്ലാതെയും ജയിക്കാനാവുമെന്ന് ഞങ്ങൾ തെളിയിച്ചതാണ് ” അറ്റലാന്റ പരിശീലകൻ പറഞ്ഞു.കഴിഞ്ഞ റോമക്കെതിരെയുള്ള മത്സരത്തിൽ 4-1 നാണ് അറ്റലാന്റ വിജയിച്ചത്.
Papu Gómez’s latest Instagram story seems to confirm departure:
— Get Italian Football News (@_GIFN) December 14, 2020
“Dear Atalanta fans, I am writing to you here because I don’t have any way of defending myself and speaking to you.”
“I just wanted to tell you that when I leave, the truth will come out about everything.” pic.twitter.com/9cl2fHQnuf