പപ്പു ഗോമസുമായി ഇറ്റാലിയൻ വമ്പൻമാർ കരാറിലെത്തി?
ഈ ജനുവരി ട്രാൻസ്ഫറിൽ അറ്റലാന്റയുടെ അർജന്റൈൻ സുപ്പർ താരം പപ്പു ഗോമസ് ക്ലബ് വിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായതാണ്. ക്ലബ് വിട്ടേക്കുമെന്നുള്ളത് താരം തന്നെ അറിയിച്ചിരുന്നു. അറ്റലാന്റ പരിശീലകൻ ഗാസ്പിറിനിയുമായി പപ്പു ഗോമസ് ഉടക്കിലായതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിച്ചത്. കഴിഞ്ഞ കുറച്ചു മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഗാസ്പിറിനി താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഏതായാലും താരത്തിന് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ഇന്റർമിലാൻ, എസി മിലാൻ, നാപോളി, റോമ എന്നിവർക്ക് പുറമേ എംഎൽഎസ്സിലെ ചില ക്ലബുകളും രംഗത്തുണ്ടായിരുന്നു. എന്നാൽ ഇന്റർമിലാനുമായി താരം കരാറിൽ എത്തിയതായാണ് പുതിയ വാർത്തകൾ വരുന്നത്. താരത്തിന്റെ പേർസണൽ ടെംസ് ഇന്റർ അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമമായ കൊറയ്റെ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Inter are increasingly the favourites for Atalanta outcast Papu Gomez, with reports of a basic agreement with the player, but the clubs still need to negotiate https://t.co/wDABako4NN #FCIM #Atalanta #MLS #Argentina pic.twitter.com/OPsAAwhFfO
— footballitalia (@footballitalia) December 30, 2020
പക്ഷെ അറ്റലാന്റയുമായി ധാരണയിൽ എത്താൻ ഇന്ററിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 15 മില്യൺ യൂറോയാണ് അറ്റലാന്റ ആവിശ്യപ്പെടുന്നത്. എന്നാൽ ഇത് നൽകാൻ ഇന്റർ തയ്യാറല്ല. വിലകുറക്കണമെന്നാണ് ഇന്ററിന്റെ ആവിശ്യം. അതിന് അറ്റലാന്റ തയ്യാറായിട്ടില്ലെങ്കിൽ താരങ്ങളെ ഉൾപ്പെടുത്തി ഡീൽ നടത്താൻ ഇന്റർ ആലോചിക്കുന്നുണ്ട്. യൂത്ത് ടീം പ്ലയെർ ആയ ഗട്ടാനോ ഒറിസ്റ്റാനോയെ ഈ ഡീലിൽ ഉൾപ്പെടുത്തിയേക്കും. ഏതായാലും 2023 ജൂൺ വരെയാണ് ഇന്റർ താരത്തിന് കരാർ ഓഫർ ചെയ്തിരിക്കുന്നത്. 2.5 മില്യൺ യൂറോയും പിന്നെ ബോണസുമാണ് സാലറി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് പപ്പു ഗോമസ് അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇരുക്ലബുകളും തമ്മിൽ കരാറിൽ എത്തേണ്ടിയിരിക്കുന്നു.
Inter Overtake AC Milan & Agree Terms With Papu Gomez – Now Focus On Talks With Atalanta, Italian Media Claims https://t.co/1TpLVRwFTe #FCIM #InterFans #ForzaInter pic.twitter.com/7naaHfv93x
— SempreInter (@SempreIntercom) December 29, 2020