പണം വേണം, സൂപ്പർ താരത്തെ വിൽക്കാൻ തീരുമാനിച്ച് യുവന്റസ്!

എല്ലാ ക്ലബുകളെയും ബാധിച്ച സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് യുവന്റസിനും ഇതുവരെ മോചനം ലഭിച്ചിട്ടില്ല. മാത്രമല്ല കളത്തിനകത്തും ഈ സീസൺ യുവന്റസിന് നഷ്ടങ്ങൾ മാത്രമാണ് സമ്മാനിച്ചത്. ചാമ്പ്യൻസ് ലീഗിന് പുറമേ ഇറ്റാലിയൻ സിരി എയും യുവന്റസിന് നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ ടീമിനകത്ത് വലിയ അഴിച്ചു പണികൾ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ മറ്റൊരു യുവസൂപ്പർ താരത്തെ കൂടി വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുവന്റസ്. അമേരിക്കൻ താരം വെസ്റ്റേൺ മക്കെന്നിയെയാണ് യുവന്റസ് കൈവിടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ കാൽസിയോമെർക്കാറ്റോയെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.30 മില്യൺ യൂറോ ലഭിച്ചാൽ മാത്രമേ താരത്തെ വിൽക്കുകയൊള്ളൂ എന്നും യുവന്റസ് തീരുമാനമെടുത്തിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നും താരത്തിന് ഓഫറുകൾ വരുന്നുണ്ട്.

2025 ജൂൺ വരെ താരത്തിന് കരാറുണ്ടെങ്കിലും പണം സമാഹരിക്കാൻ വേണ്ടി താരത്തെ വിൽക്കാൻ തന്നെയാണ് യുവന്റസിന്റെ തീരുമാനം.22-കാരനായ താരത്തെ 23 മില്യൺ യൂറോക്ക് ഷാൽക്കെയിൽ നിന്നായിരുന്നു യുവന്റസ് സൈൻ ചെയ്തത്. മികച്ച രൂപത്തിൽ സീസൺ തുടങ്ങാൻ താരത്തിന് സാധിച്ചെങ്കിലും പിന്നീട് ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തിന് വിനയാവുകയായിരുന്നു.അതേസമയം ജൂൺ 30-ന് മുന്നേ വരുന്ന ഓഫറുകളാണ് യുവന്റസ് പരിഗണിക്കുക.അല്ലാത്ത പക്ഷം താരത്തെ യുവന്റസ് നിലനിർത്താനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *