പക വീട്ടി ക്രിസ്റ്റ്യാനോ, ഇന്ററിനെ തകർത്ത് യുവന്റസ്!
കഴിഞ്ഞ സിരി എയിലേറ്റ തോൽവിക്ക് ഇന്ററിനോട് പകരം വീട്ടി യുവന്റസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ് ഇന്ററിനെ കോപ്പ ഇറ്റാലിയയുടെ സെമി ഫൈനലിന്റെ ആദ്യപാദത്തിൽ തറപ്പറ്റിച്ചത്. യുവന്റസിന്റെ രണ്ട് ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു.ഇന്ററിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിലാണ് യുവന്റസ് വിജയം കൊയ്തത്.ഇനി പത്താം തിയ്യതിയാണ് രണ്ടാം പാദ മത്സരം നടക്കുന്നത്.
Inter 1-2 Juventus FT:
— Squawka News (@SquawkaNews) February 2, 2021
⚽️ Lautaro
⚽️ Ronaldo (pen)
⚽️ Ronaldo
Two first half goals from Cristiano Ronaldo gives Juventus a slender lead going into the second leg. pic.twitter.com/jz5gczA0ko
മത്സരത്തിന്റെ ഒമ്പതാം മിനിട്ടിലാണ് ഇന്റർ ലീഡ് നേടുന്നത്.ബറെല്ലയുടെ ക്രോസിൽ നിന്ന് ലൗറ്ററോ മാർട്ടിനെസാണ് ഗോൾ കണ്ടെത്തിയത്.എന്നാൽ ഇരുപത്തിയാറാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിന് മറുപടി നൽകി.പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ ഗോൾ കണ്ടെത്തിയത്.35-ആം മിനുട്ടിൽ റൊണാൾഡോയുടെ രണ്ടാം ഗോൾ പിറന്നു. ഇന്റർ ഗോൾകീപ്പറുടെയും ഡിഫന്ററുടെയും പിഴവ് മുതലെടുത്ത ക്രിസ്റ്റ്യാനോ ഫിനിഷ് ചെയ്യുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ പിന്നീട് ഇന്ററിന് സാധിച്ചില്ല.
Juve have one 🦶 in the Coppa Italia Final thanks to a @Cristiano brace ⚪️⚫️ pic.twitter.com/k8tQqv0r6l
— 433 (@433) February 2, 2021