നേടിയത് നിർണായകമായ പോയിന്റ്, സമനിലക്ക് ശേഷം ക്രിസ്റ്റ്യാനോ പറയുന്നു !
ഇന്നലത്തെ മത്സരത്തിൽ റോമക്കെതിരെ നേടിയ പോയിന്റ് പ്രധാനപ്പെട്ട പോയിന്റ് ആണെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം സ്കൈ സ്പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. നിർണായകമായ പോയിന്റ് ആണ് തങ്ങൾ നേടിയതെന്നും സീസണിന്റെ അവസാനം അത് തെളിയുമെന്നും റൊണാൾഡോ പറഞ്ഞു. കഴിഞ്ഞ സീസണിൽ കേവലം ഒരു പോയിന്റ് ലീഡിൽ ആണ് യുവന്റസ് സിരി എ കിരീടം നേടിയിരുന്നത്. ഇന്നലത്തെ മത്സരത്തിൽ രണ്ട് തവണ പിറകിൽ പോയ ശേഷമാണ് യുവന്റസ് തിരിച്ചടിച്ചത്. രണ്ട് തവണയും റൊണാൾഡോ തന്നെയാണ് യുവന്റസിന് സമനില നേടികൊടുത്തത്. ആദ്യം പെനാൽറ്റിയിലൂടെയും പിന്നീട് ഒരു ഉജ്ജ്വലഹെഡറിലൂടെയുമാണ് സൂപ്പർ താരം യുവന്റസിനെ രക്ഷപ്പെടുത്തിയത്. പത്ത് പേരുമായി ചുരുങ്ങിയ യുവന്റസ് തോൽവി രുചിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും റൊണാൾഡോയുടെ ഹെഡർ ഗോളിലൂടെ യുവന്റസ് സമനില ഗോൾ നേടുകയും അതുവഴി ഒരു പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു. ഈ ഒരു പോയിന്റിന്റെ പ്രാധാന്യത്തെ കുറിച്ചാണ് റൊണാൾഡോ വാചാലനായത്.
Cristiano Ronaldo believes the 2-2 draw at Roma could ‘prove to be an important point’ after Juventus went down to 10 men https://t.co/Abz7Gj1mDm #ASRoma #Juventus #RomaJuve #SerieA #RomaJuventus #CR7 pic.twitter.com/R7RbwzN3lJ
— footballitalia (@footballitalia) September 27, 2020
” ഞങ്ങൾ ഒരു പോയിന്റ് പിടിച്ചെടുക്കുകയായിരുന്നു. അതൊരു സങ്കീർണമായ സാഹചര്യമായിരുന്നു. ഒരു റെഡ് കാർഡ് ലഭിച്ചതിന് ശേഷം പോലും ഞങ്ങൾ തിരിച്ചടിച്ചു. അത്കൊണ്ട് തന്നെ ഈ പോയിന്റ് എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് ഈ ക്യാമ്പയിൻ കഴിയുമ്പോൾ തെളിയിക്കപ്പെടും. സീസൺ ആരംഭിച്ചിട്ടേയൊള്ളൂ. പുതിയ പരിശീലകനാണ് ഞങ്ങൾക്കുള്ളത്. പക്ഷെ ടീം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല ശോഭനീയമായ ഒരു ഭാവി ഞാൻ ഞങ്ങൾക്ക് കാണുന്നുണ്ട്. എല്ലാവരും സന്തോഷത്തോട് കൂടിയും പുഞ്ചിരിയോട് കൂടിയുമാണ് പ്രവർത്തിക്കുന്നത്. അതന്നെയും സന്തോഷവാനാക്കുന്നു ” റൊണാൾഡോ മത്സരശേഷം പറഞ്ഞു.
Ronaldo found the net twice to salvage a point for Juventus in their match against AS Roma, as the Portuguese star hits 450 goals in Europe's top-five leagues…https://t.co/yMc6JR4IgG
— AS English (@English_AS) September 27, 2020