നെയ്മർ സിരി എയിലേക്കോ? ലോണിൽ എത്തിക്കാൻ വമ്പൻമാർ!

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.താരത്തെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്. താരത്തിന് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

ഇപ്പോഴിതാ നെയ്മറുമായി ബന്ധപ്പെട്ട ഒരു റൂമർ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ എസി മിലാന് താല്പര്യമുണ്ട്.ലോൺ അടിസ്ഥാനത്തിൽ നെയ്മറെ കൊണ്ടുവരാനാണ് ഇപ്പോൾ എസി മിലാൻ ഉദ്ദേശിക്കുന്നത്. പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL നെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നെയ്മറെ വാങ്ങുക എന്നുള്ളത് എസി മിലാനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.ഇനിയിപ്പോ ലോണിൽ എത്തിക്കാൻ സാധിച്ചാലും നെയ്മറുടെ ഉയർന്ന സാലറി എസി മിലാന് തലവേദന സൃഷ്ടിച്ചേക്കും. എന്നാൽ പകുതി സാലറി പിഎസ്ജി നൽകാമെന്നേറ്റാൽ മിലാനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമാവും. പക്ഷേ അത്തരത്തിലുള്ള ഒരു നീക്കത്തിന് പിഎസ്ജി തയ്യാറാവുമോ എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമാണ്.

നെയ്മറെ താങ്ങാൻ കെൽപ്പുള്ള ചുരുക്കം ക്ലബ്ബുകൾ മാത്രമാണ് നിലവിൽ ഫുട്ബോൾ ലോകത്തൊള്ളൂ.അതിൽ പെട്ട വമ്പൻമാരായ ചെൽസി നെയ്മർക്ക് വേണ്ടി ശ്രമിക്കുന്നു എന്നുള്ള റൂമറുകൾ പ്രചരിച്ചിരുന്നു.അക്കാര്യത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഏതായാലും നെയ്മർക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് പിഎസ്ജിക്ക് വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *