നിങ്ങളെ രക്ഷിക്കാൻ മൊറിഞ്ഞോ ഇല്ലയിപ്പോൾ:ദിബാലയേയും പരേഡസിനെയും തടഞ്ഞ് റോമ ഫാൻസ്!
വളരെ മോശം പ്രകടനമാണ് ഇറ്റാലിയൻ വമ്പൻമാരായ റോമ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ലാസിയോയോട് പരാജയപ്പെട്ടു കൊണ്ട് കോപ്പ ഇറ്റാലിയ ടൂർണമെന്റിൽ നിന്നും റോമ പുറത്തായിരുന്നു. മാത്രമല്ല ഇറ്റാലിയൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മിലാനോട് അവർ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടുകൂടി റോമ അവരുടെ പരിശീലകനായ ഹോസേ മൊറിഞ്ഞോയെ പുറത്താക്കിയിരുന്നു.
മൊറിഞ്ഞോ എപ്പോഴും സംരക്ഷിച്ചു നിർത്തിയിരുന്ന താരങ്ങളാണ് അർജന്റൈൻ സൂപ്പർ താരങ്ങളായ പൗലോ ദിബാലയും ലിയാൻഡ്രോ പരേഡസും. രണ്ടുപേരെ കുറിച്ചും എപ്പോഴും പ്രശംസിച്ചു കൊണ്ടായിരുന്നു മൊറിഞ്ഞോ സംസാരിച്ചിരുന്നത്.എന്നാൽ ആരാധകർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നു.ആ എതിർപ്പുകൾ അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ഇന്നലെ ട്രെയിനിങ് കഴിഞ്ഞ് മടങ്ങുന്ന സമയത്ത് റോമ ആരാധകർ ഈ രണ്ടു താരങ്ങളെയും തടയുകയായിരുന്നു. ഒരേ കാറിലായിരുന്നു ദിബാലയും പരേഡസും ഉണ്ടായിരുന്നത്.
With José Mourinho no longer coaching AS Roma, you have to wonder what this means for Paulo Dybala and Leandro Paredes. Mourinho trusted them both a lot and gave them both confidence as a coach, something they maybe didn't always have in recent years. pic.twitter.com/cj0n71Jpeb
— Roy Nemer (@RoyNemer) January 16, 2024
” ഇപ്പോൾ ഇവിടെ മൊറിഞ്ഞോയുമില്ല, ഇനി നിങ്ങൾക്ക് മുമ്പിൽ ന്യായീകരണങ്ങളും ഇല്ല ” ഇതായിരുന്നു റോമാ ആരാധകർ ഈ അർജന്റൈൻ താരങ്ങളോട് പറഞ്ഞിരുന്നത്. അത് ഞങ്ങൾക്കറിയാം എന്ന് അവർ മറുപടി നൽകുകയും ചെയ്തു. അതായത് മോശം പ്രകടനം നടത്തിയാൽ സംരക്ഷിക്കാൻ ഇപ്പോൾ മൊറിഞ്ഞോ ഇല്ല,മികച്ച പ്രകടനം നടത്തേണ്ടതുണ്ട് എന്ന ഒരു മുന്നറിയിപ്പാണ് ആരാധകർ ഈ താരങ്ങൾക്ക് നൽകിയിട്ടുള്ളത്.
റോമയുടെ പുതിയ പരിശീലകനായി കൊണ്ട് ഡാനിയേൽ ഡി റോസി ചുമതല ഏറ്റിട്ടുണ്ട്. 2024 ജൂൺ വരെയുള്ള ഒരു കോൺട്രാക്ട് ആണ് നിലവിൽ അദ്ദേഹത്തിന് ഉള്ളത്.ഡി റോസിക്ക് റോമയെ മികവിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.