നാപോളിയുടെ ബ്രസീലിയൻ താരം ക്ലബ് വിടുന്നു, ലക്ഷ്യം പിഎസ്ജി?

നാപോളിയുടെ ബ്രസീലിയൻ മധ്യനിര താരം അലൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മധ്യമമായ കാൽസിയോ മെർകാറ്റൊയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വരുന്ന ട്രാൻസ്ഫറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ അലൻ തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് താരത്തെ സ്വന്തമാക്കാൻ പിഎസ്ജി രംഗപ്രവേശനം ചെയ്തതായും വാർത്തകൾ ഉണ്ട്. പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത്ര നല്ലതല്ലാത്ത പിഎസ്ജിയുടെ മധ്യനിരക്ക് കരുത്തേകാൻ ഈ ബ്രസീൽ താരത്തിന് കഴിയുമെന്നാണ് ലിയനാർഡോ വിശ്വസിക്കുന്നത്. എന്നാൽ ഇതുവരെ പിഎസ്ജിയും നാപോളിയും തമ്മിൽ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. വരുംദിവസങ്ങളിൽ താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിക്കാനാണ് പിഎസ്ജി പദ്ധതി ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

താരത്തെ കൈവിടുന്നതിൽ നാപോളിക്കും എതിർപ്പൊന്നുമില്ല. ക്ലബിന് പണം അത്യാവശ്യമായതിനാലും യൂത്ത് അക്കാദമിയിലെ മികച്ച മധ്യനിര താരങ്ങൾക്ക് അവസരം നൽകേണ്ടതിനാലും അലനെ വിടാൻ തന്നെയാണ് നാപോളിയുടെ തീരുമാനം. അത്യാവശ്യം നല്ലൊരു തുക തന്നെ താരത്തിന്റെ വിലയായി നാപോളി ആവിശ്യപ്പെടും എന്നാണ് പിഎസ്ജി പ്രതീക്ഷിക്കപ്പെടുന്നത്. 25 മില്യൺ യുറോയൊക്കെ താരത്തിന് വേണ്ടി പിഎസ്ജി മുടക്കേണ്ടി വരും. അതേസമയം ഡീൽ നടന്നില്ലെങ്കിലും ലോണിലെങ്കിലും താരത്തെ ക്ലബിൽ എത്തിക്കാനും പിഎസ്ജിക്ക് പദ്ധതികളുണ്ട്. നിലവിൽ പരസ്യമായി പരിശ്രമങ്ങൾ ഒന്നും തന്നെ പിഎസ്ജി തുടങ്ങിയിട്ടില്ല. അതേസമയം പരിക്ക് മൂലം ഒട്ടേറെ മത്സരങ്ങൾ അലന് നഷ്ടമായിരുന്നു. അവസാനപന്ത്രണ്ട് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചത്.അത്ലറ്റികോ മാഡ്രിഡ്‌, എവെർട്ടൺ എന്നീ ക്ലബുകൾ ഒക്കെ തന്നേയ് താരത്തിൽ താല്പര്യം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *