നാപോളിയുടെ അപ്പീൽ ഫലം കണ്ടു, യുവന്റസിന്റെ പോയിന്റ് കുറച്ചു !
ഒടുവിൽ നാപോളിയുടെ അപ്പീൽ ഫലം കണ്ടു. യുവന്റസിന് ലഭിച്ച പോയിന്റ് കുറക്കാനും മത്സരം വീണ്ടും നടത്താനും ധാരണയായി. ഇന്നലെയാണ് ഇറ്റാലിയൻ ഒളിമ്പിക് കമ്മറ്റി സ്പോർട്സ് ഗ്യാരന്റി ബോർഡ് നാപോളിയുടെ അപ്പീലിനെ പരിഗണിച്ചത്. കഴിഞ്ഞ ഒക്ടോബർ നാലിനായിരുന്നു യുവന്റസ്-നാപോളി മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ട്യൂറിനിൽ വെച്ച് നടക്കേണ്ട മത്സരം നടന്നിരുന്നില്ല. നാപോളിയിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടുറിനിലേക്ക് എത്തിചേരാൻ കഴിയാതെ വരികയായിരുന്നു. ഇറ്റലിയിലെ ലോക്കൽ ഹെൽത്ത് അതോറിറ്റിയുടെ നിർദേശപ്രകാരമായിരുന്നു തങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്തത് എന്നായിരുന്നു നാപോളിയുടെ വാദം.
🚨 ATENCIÓN 🚨
— Goal en español (@Goal_en_espanol) December 22, 2020
El encuentro entre Juventus y Napoli que no se jugó por restricciones de COVID 19, tendrá que volver a disputarse. El equipo de Gennaro Gattuso ganó la apelación y recuperó el punto perdido pic.twitter.com/Knlxewt7OP
എന്നാൽ സിരി എയും എഫ്ഐജിസിയും ഇത് തള്ളികളയുകയായിരുന്നു. മത്സരത്തിന് വേണ്ടി എത്തിച്ചേരാൻ പോലും നാപോളി ശ്രമിച്ചില്ല എന്ന് കണ്ടെത്തിയ അധികൃതർ മത്സരത്തിൽ നപ്പോളി തോറ്റതായി പ്രഖ്യാപിക്കുകയായിരുന്നു. 3-0 എന്ന സ്കോറിന് യുവന്റസിനോട് തോറ്റതായി കണക്കാക്കുകയും മൂന്ന് പോയിന്റുകൾ യുവന്റസിന് ലഭിക്കുകയായിരുന്നു. ഈ നടപടിക്കെതിരെ നാപോളി രണ്ട് തവണ അപ്പീൽ പോയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാൽ ഇപ്രാവശ്യം ഫലം കാണുകയായിരുന്നു. ഫലമായി യുവന്റസിന്റെ പോയിന്റുകൾ കുറക്കുകയും മത്സരം നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
BREAKING: Napoli have won their appeal against the defeat to Juventus, so the game will have to be replayed and the point penalty is revoked https://t.co/pABeq4FWYN #Juventus #Napoli #SerieA #SerieATIM pic.twitter.com/TbYmssUr1O
— footballitalia (@footballitalia) December 22, 2020