നാപോളിക്കെതിരെ കൂറ്റൻ ജയം നേടി അറ്റലാന്റ, റയലിന് മുന്നറിയിപ്പ്!
ഈ ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ അറ്റലാന്റയാണ്. എന്നാൽ റയലിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണിപ്പോൾ അറ്റലാന്റ. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ നാപോളിക്കെതിരെ കൂറ്റൻ ജയം നേടിക്കൊണ്ടാണ് അറ്റലാന്റ റയൽ മാഡ്രിഡിന് മുന്നറിയിപ്പ് നൽകിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അറ്റലാന്റ നാപോളിയെ കശാപ്പു ചെയ്‌തത്.അറ്റലാന്റക്ക് വേണ്ടി സപാറ്റ,ഗോസൻസ്, മുറിയേൽ,റൊമേറോ എന്നിവർ ഗോൾ നേടിയപ്പോൾ നാപോളിയുടെ ഗോൾ സിലിൻസ്‌ക്കി നേടി. ഒരു ഗോൾ ഗോസൻസിന്റെ സെൽഫ് ഗോളായിരുന്നു.
Atalanta sent a warning to @realmadriden by putting four past Napoli today 😳https://t.co/pqy8gjXiF4 pic.twitter.com/IXHe4ICvH6
— MARCA in English (@MARCAinENGLISH) February 21, 2021
ജയത്തോടെ അറ്റലാന്റ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് കയറി.23 മത്സരങ്ങളിൽ നിന്ന് 43 പോയിന്റാണ് അറ്റലാന്റക്കുള്ളത്.നാപോളിയാവട്ടെ ഏഴാം സ്ഥാനത്തുമാണ്. അതേസമയം റയൽ കഴിഞ്ഞ ദിവസം വല്ലഡോലിഡിനെ ഒരു ഗോളിന് കീഴടക്കിയിരുന്നു. സൂപ്പർ താരങ്ങളായ സെർജിയോ റാമോസ്, കരിം ബെൻസിമ, ഡാനി കാർവഹാൽ, ഈഡൻ ഹസാർഡ്, മാഴ്‌സെലോ, മിലിറ്റാവോ, വാൽവെർദേ, റോഡ്രിഗോ എന്നിവരുടെ അഭാവത്തിലാണ് റയൽ അറ്റലാന്റയെ നേരിടുക. അത്കൊണ്ട് തന്നെ ഗോൾ നേടാനും ഗോൾ വഴങ്ങാതിരിക്കാനും റയൽ ഏറെ പണിപ്പെടുമെന്നുറപ്പാണ്.
🤩 VITTORIA ENORME!!! GRANDI RAGAZZI!!!
— Atalanta B.C. (@Atalanta_BC) February 21, 2021
🔥 HUUUGE WIN!!! WELL DONE LADS!!!@Plus500 #AtalantaNapoli #SerieATIM #GoAtalantaGo ⚫🔵 pic.twitter.com/M0g4H2rsyB