നഷ്ടകണക്ക് പുറത്ത് വിട്ട് യുവന്റസ്, സൂപ്പർ ലീഗുമായി മുന്നോട്ട് പോവുമെന്നും പ്രഖ്യാപനം!

കോവിഡ് പ്രതിസന്ധി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തരാവാൻ ഫുട്ബോൾ ലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിന് തെളിവ് തന്നെയാണ് ഒട്ടുമിക്ക ഫുട്ബോൾ ക്ലബുകളും നഷ്ടത്തിലാണ് എന്നുള്ള കണക്കുകൾ. ഇപ്പോഴിതാ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസും അവരുടെ നഷ്ടകണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്.210 മില്യൺ യൂറോയാണ് 2020/21 സാമ്പത്തികവർഷത്തിൽ യുവന്റസിന്റെ നഷ്ടം. ഇതിന് മുമ്പത്തെ വർഷം 89 മില്യൺ യൂറോ മാത്രമായിരുന്നു. കൂടാതെ യൂറോപ്യൻ സൂപ്പർ ലീഗിന് നിയമസാധുത ഉണ്ടെന്നും പ്രൊജക്റ്റുമായി മുന്നോട്ട് പോകുമെന്നും യുവന്റസ് അറിയിച്ചിട്ടുണ്ട്. നിലവിൽ ബാഴ്‌സ, റയൽ, യുവന്റസ് എന്നിവർ മാത്രമാണ് ESL -ൽ അവശേഷിക്കുന്നത്. കഴിഞ്ഞ യുവന്റസ് പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്.

” 209.9 മില്യൺ യൂറോയുടെ നഷ്ടത്തോടെയാണ് 2020/21 സാമ്പത്തിക വർഷം അവസാനിച്ചിരിക്കുന്നത്. അതിന് തൊട്ട് മുമ്പത്തെ വർഷം 89.7 മില്യൺ യൂറോയായിരുന്നു നഷ്ടം.അതേസമയം 2021 ഏപ്രിൽ 19-ന് 11 യൂറോപ്യൻ ക്ലബുമായി ചേർന്ന് യുവന്റസ് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചിരുന്നു.അത് ESLC യുടെ കീഴിലാണ് നടത്തപ്പെടുന്നത്.ഫൗണ്ടിങ് ക്ലബുകളും ഷെയർഹോൾഡേഴ്സുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ തേർഡ് പാർട്ടി ഇതിൽ ഉൾപ്പെട്ടിട്ടില്ല.ഇന്നത്തെ സാഹചര്യമനുസരിച്ച് യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാവി എന്താവുമെന്ന് പ്രവചിക്കൽ അസാധ്യമാണ്.നിലവിൽ യൂറോപ്യൻ സൂപ്പർ ലീഗ് നിയമസാധുത ഉള്ളതാണ്. അത്കൊണ്ട് തന്നെ യുവന്റസ് ഇതിൽ തുടർന്ന് കൊണ്ട് മുന്നോട്ട് പോവും ” ഇതാണ് സ്റ്റേറ്റ്മെന്റിൽ യുവന്റസ് അറിയിച്ചിട്ടുള്ളത്.

നിലവിൽ ഇഎസ്എല്ലിന്റെ ഭാവി അവതാളത്തിലാണ്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് സാമ്പത്തികപരമായും സ്പോർട്ടിങ് പരമായും യുവന്റസിന് തിരിച്ചടി തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *