ദിബാല ലിയോണിനെതിരെ തിരിച്ചെത്തിയേക്കുമെന്ന പ്രതീക്ഷയോടെ യുവന്റസ് !
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരം പൌലോ ദിബാലയുടെ പരിക്ക് കഴിഞ്ഞ ദിവസം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ ഇടതുകാൽ തുടക്കാണ് പരിക്ക് എന്നാണ് യുവന്റസ് അറിയിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ. യുവന്റസിന് പ്രതീക്ഷക്ക് വകയുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ദിബാല തിരിച്ചെത്തും എന്ന പ്രതീക്ഷയോടെയാണ് യുവന്റസ്. അതേസമയം കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്കിന്റെ തോത് മനസ്സിലാവുകയൊള്ളൂ എന്നാണ് യുവന്റസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Medical Update: @PauDybala_JR and @2DaniLuiz
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfcen) July 27, 2020
➡️https://t.co/GS6ERNHlEL pic.twitter.com/UY1oqJwuhC
കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന സാംപഡോറിയക്കെതിരായ മത്സരത്തിൽ യുവന്റസ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. ആ മത്സരത്തിലായിരുന്നു ദിബാലക്ക് പരിക്കേറ്റത്. പരിക്ക് മൂലം നാല്പതാം മിനുട്ടിൽ താരം കളം വിടുകയും ചെയ്തു. ഇനിയും രണ്ട് മത്സരങ്ങൾ കൂടി സിരി എയിൽ യുവന്റസിന് ബാക്കിയുണ്ട്. ഇത് രണ്ടും താരത്തിന് നഷ്ടമാവാനാണ് സാധ്യത. എന്നാൽ കിരീടം നേടിയതിനാൽ യുവന്റസിനെ സംബന്ധിച്ചെടുത്തോളം ദിബാലയുടെ പരിക്ക് വലിയ വിനയാവാൻ സാധ്യതയില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാവും. ഇതിനാൽ തന്നെ ദിബാല അതിന് മുൻപ് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് ഏഴിന് ലിയോണിനെതിരെയാണ് മത്സരം. ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റതിനാൽ യുവന്റസിന് ജയം അനിവാര്യമാണ്. ഇതിനാൽ തന്നെ താരം കൂടി ഇല്ലാതായാൽ അത് വമ്പൻ തിരിച്ചടിയായിരിക്കും യുവന്റസിന് സൃഷ്ടിക്കുക.
#Juventus hope to have recovered Paulo Dybala from his thigh injury ahead the #ChampionsLeague match against #OlympiqueLyonnais on August 7. #TeamOL #Lyon #UCL https://t.co/J6iHlwgS5B pic.twitter.com/DY0eQD3iDC
— footballitalia (@footballitalia) July 27, 2020