ദയനീയ പരാജയത്തോടെ യുവന്റസ് ലീഗ് അവസാനിപ്പിച്ചു.
സിരി എയിൽ ഇന്നലെ നടന്ന അവസാനറൗണ്ട് പോരാട്ടത്തിൽ ദയനീയപരാജയമേറ്റുവാങ്ങി യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് റോമയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല എന്നിവരുടെ അഭാവവും ടീമിന് തിരിച്ചടിയാവുകയായിരുന്നു. തുടർച്ചയായ രണ്ടാം തോൽവിയാണ് യുവന്റസ് വഴങ്ങുന്നത്. നേരത്തെ കിരീടമുറപ്പിച്ച യുവന്റസിന് പിന്നീട് അതിന് ശേഷം ഒരു പോയിന്റ് പോലും നേടാനായില്ല. ഇതോടെ കേവലം ഒരു പോയിന്റിന്റെ ലീഡിൽ മാത്രമാണ് യുവന്റസ് കിരീടം നേടിയിട്ടുള്ളത്.
📸 Don’t miss the 2️⃣0️⃣ best snaps from #JuveRoma! 🟥🟧🟨 #ASRoma
— AS Roma English (@ASRomaEN) August 1, 2020
➡️ https://t.co/j5DGMliwiU pic.twitter.com/VT9Ywy8Rva
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം അനുവദിച്ചു കൊണ്ടായിരുന്നു സാറി ഇന്നലെ ആദ്യഇലവനെ ഇറക്കിയത്. ഗോളടിചുമതല ഹിഗ്വയ്‌നായിരുന്നു. അഞ്ചാം മിനുട്ടിൽ തന്നെ താരം അത് നിർവഹിക്കുകയും ചെയ്തു. റാബിയോട്ടിന്റെ പാസിൽ നിന്നാണ് ഹിഗ്വയ്‌ൻ ഗോൾ നേടിയത്. എന്നാൽ പിന്നീട് റോമയുടെ തിരിച്ചു വരവാണ് കണ്ടത്. 23-ആം മിനിറ്റിൽ പെറോട്ടിയുടെ അസിസ്റ്റിൽ നിന്ന് കാലിനിച്ച് ഹെഡറിലൂടെ ഗോൾ നേടി. 44-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് പെറോട്ടി റോമക്ക് ലീഡ് നേടികൊടുത്തു. 52-ആം മിനുട്ടിലാണ് റോമയുടെ മൂന്നാം ഗോൾ വന്നത്. പന്തുമായി ഒറ്റക്ക് കുതിച്ചു പാഞ്ഞ സാനിയോളോ പെറോട്ടി വെച്ച് നീട്ടുകയും ഗോളാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. മൂന്ന് ഗോളിലും പങ്കാളിത്തം അറിയിച്ച പെറോട്ടിയാണ് മത്സരത്തിലെ താരം ഇതോടെ 70 പോയിന്റ് നേടി റോമ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.