ത്രില്ലറിനൊടുവിൽ ടുറിൻ ഡെർബി സ്വന്തമാക്കി യുവന്റസ്, പ്ലയെർ റേറ്റിംഗ് അറിയാം !

ഇന്നലെ സിരി എയിൽ നടന്ന ടുറിൻ ഡെർബിയിൽ യുവന്റസിന് ആവേശവിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോറിനോയെ യുവന്റസ് തകർത്തു വിട്ടത്. എഴുപത്തിയെട്ടാം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന യുവന്റസ് പത്ത് മിനുറ്റിനിടെ രണ്ടെണ്ണം തിരിച്ചടിച്ചു കൊണ്ട് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഒമ്പതാം മിനുട്ടിൽ നിക്കോളാസ് ങ്കോളൂ ടോറിനോക്ക്‌ ലീഡ് നേടികൊടുക്കുകയായിരുന്നു. എന്നാൽ 78-ആം മിനിറ്റിലാണ് മക്കെന്നിയിലൂടെ യുവന്റസ് സമനില പിടിച്ചത്. 89-ആം മിനിറ്റിൽ ലിയനാർഡോ ബൊനൂച്ചിയിലൂടെ യുവന്റസ് വിജയം കരസ്ഥമാക്കുകയായിരുന്നു. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് യുവാൻ ക്വഡ്രാഡോയായിരുന്നു. ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. പത്ത് മത്സരങ്ങളിൽ നിന്ന് ഇരുപത്തിയൊന്ന് പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. ഒരു മത്സരം കുറച്ചു കളിച്ച എസി മിലാനാണ് 23 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 6.78
ദിബാല : 7.4
ക്രിസ്റ്റ്യാനോ : 6.7
ചിയേസ : 6.9
റാബിയോട്ട് : 6.7
ബെന്റാൻക്കർ : 7.6
കുലുസെവ്സ്ക്കി : 5.8
ക്വഡ്രാഡോ : 8.8
ഡിലൈറ്റ് : 6.5
ബൊനൂച്ചി : 6.8
ഡാനിലോ : 6.2
സെസ്‌നി : 6.5
റാംസി : 6.2-സബ്
മക്കെന്നീ : 7.2-സബ്
ബെർണാഡ്ഷി : 6.2-സബ്
സാൻഡ്രോ : 6.3-സബ്

Leave a Reply

Your email address will not be published. Required fields are marked *