തോൽവിക്ക്‌ ശേഷമുള്ള ചിരി, ക്രിസ്റ്റ്യാനോക്കെതിരെ മുൻതാരത്തിന്റെ വിമർശനം !

കഴിഞ്ഞ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഇന്റർമിലാന് മുന്നിൽ തലകുനിക്കാനായിരുന്നു ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും വിധി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് ഇന്ററിനോട് പരാജയം രുചിച്ചത്. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു ഇന്റർ പുറത്തെടുത്തിരുന്നത്. ഇന്ററിന് വേണ്ടി വിദാൽ, ബറെല്ല എന്നിവരാണ് ഗോളുകൾ നേടിയിരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ ഒന്നും ചെയ്യാനാവാതെ ഇന്ററിന് മുന്നിൽ നിസ്സഹായരാവുകയായിരുന്നു. ഏതായാലും മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ രൂക്ഷവിമർശനമുയർത്തിയിരിക്കുകയാണ് മുൻ യുവന്റസ് താരമായ. അലെസ്സിയോ ടാക്കിനാർഡി. മത്സരം തോറ്റതിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിരിയെയാണ് ഇദ്ദേഹം വിമർശിച്ചത്. അത്‌ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന് ആണ് ഇദ്ദേഹം അഭിമുഖം നൽകിയത്.

” പിർലോക്ക്‌ കോച്ച് എന്ന രീതിയിൽ വലിയ പരിചയമില്ല. സൈക്കോളജിക്കലായുള്ള കീ അദ്ദേഹം കണ്ടെത്തേണ്ടിയിരിക്കുന്നു. ആദ്യമായി എല്ലാവരും റൊണാൾഡോക്ക്‌ ഒരു കീ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തെന്നാൽ മത്സരം തോറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ചിരി എനിക്ക് തീരെ ഇഷ്ടപെട്ടിട്ടില്ല. ഒരു തരം സർക്കാസ്റ്റിക്ക് ആയിട്ടുള്ള ഒരു ചിരിയായിരുന്നു അത്‌. ഒരു കീഴടങ്ങലിന്റെ ചിരി. ഞാൻ ഇബ്രയെ പോലെയുള്ള താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. അവർ എല്ലാവർക്കും എല്ലാ തരം വികാരങ്ങളും ഉണ്ടായിരുന്നു. സന്തോഷവും ആത്മാർത്ഥയും അതിനോടൊപ്പം തന്നെ ടെൻഷനും അവർക്കുണ്ടായിരുന്നു. എന്നാൽ റൊണാൾഡോയിൽ അത്‌ കാണുന്നില്ല ” അലെസ്സിയോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *