തോൽവിക്ക് കാരണം താരങ്ങളിലെ ആ ചിന്ത, പിർലോ പറയുന്നു !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് ഫിയോറെന്റിനയോട് തകർന്നടിഞ്ഞത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ യുവന്റസിന് പിന്നീട് ഒരു തിരിച്ചു വരവ് സാധ്യമായില്ല. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി വഴങ്ങി യുവന്റസിന്റെ പതനം പൂർണ്ണമാവുകയായിരുന്നു. തുടക്കത്തിൽ തന്നെ ക്വഡ്രാഡോ റെഡ് കാർഡ് കണ്ടു പുറത്ത് പോയത് യുവന്റസിന് തിരിച്ചടിയാവുകയായിരുന്നു. മത്സരശേഷം തങ്ങളുടെ തോൽവിക്കുള്ള കാരണം വ്യക്തമാക്കുകയാണ് പരിശീലകൻ പിർലോ ചെയ്തത്. താരങ്ങൾ ക്രിസ്മസ് ഹോളിഡേ ചിന്തകളുമായി കളിച്ചതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്നാണ് പിർലോയുടെ കണ്ടെത്തൽ. മത്സരത്തിൽ താരങ്ങളുടെ മനോഭാവം തീരെ ശരിയായിയിരുന്നില്ല എന്നാണ് പിർലോ അറിയിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിർലോ.
L'analisi di #Pirlo dopo #JuveFiorentina 🔥
— Goal Italia (@GoalItalia) December 22, 2020
"Nelle partite prima di Natale capita di avere la testa alle vacanze ma non dovevamo permettercelo" 😱 https://t.co/u3c4LPEQ3J
” തെറ്റായ മനോഭാവം വെച്ചാണ് ഞങ്ങൾ ഇന്ന് കളത്തിലേക്ക് ഇറങ്ങിയത്. മത്സരത്തിന് ഇറങ്ങുമ്പോൾ തന്നെ പലരുടെയും മുഖത്ത് ദുസൂചനകൾ കാണാമായിരുന്നു. പലരുടെയും തലക്കകത്ത് ക്രിസ്മസ് ഹോളിഡേകളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അതിനെ അനുവദിക്കാൻ പാടില്ലായിരുന്നു. മത്സരത്തിലെ ടെക്നിക്കൽ-ടാക്റ്റിക്കൽ വശങ്ങളെ കുറിച്ച് വിലയിരുത്തേണ്ട ആവിശ്യകതയില്ല. ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. മുതലെടുക്കാൻ സാധിച്ചില്ല. മത്സരഫലത്തെ കുറിച്ച് എനിക്ക് ആശങ്കയില്ല. രണ്ടാം പകുതിയിൽ ഞങ്ങൾ ട്രാക്കിലായിരുന്നു. പക്ഷെ ചില സമയങ്ങളിൽ ബുദ്ധിമുട്ടി. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ “പിർലോ പറഞ്ഞു.
Andrea Pirlo suffers his first league loss in his managerial career.
— ESPN FC (@ESPNFC) December 22, 2020
Juventus could be 10 points behind AC Milan tomorrow. pic.twitter.com/XdcwLHbER5