തീർച്ചയായും തന്നേക്കാൾ വേഗതയുള്ളവനാണ് ക്രിസ്റ്റ്യാനോ, താരത്തെ പുകഴ്ത്തി ഉസൈൻ ബോൾട്ട് !

തന്റെ വേഗത കൊണ്ട് ലോകത്തിന് അത്ഭുതമായി മാറിയ താരമാണ് ഉസൈൻ ബോൾട്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനെന്ന റെക്കോർഡ് ബോൾട്ടിന്റെ പേരിലാണ്. എട്ട് ഒളിമ്പിക് സ്വർണ്ണം കരസ്ഥമാക്കിയ ബോൾട്ട് 2017-ൽ വിരമിക്കുന്നതിന് മുമ്പ് നൂറ് മീറ്ററിലും ഇരുന്നൂറ് മീറ്ററിലും ലോകറെക്കോർഡ് കുറിച്ചിരുന്നു. 2009-ൽ ബെർലിനിൽ വെച്ച് നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ 9.58 സെക്കന്റ്‌ കൊണ്ട് നൂറ് മീറ്റർ പിന്നിട്ടു കൊണ്ടാണ് ബോൾട്ട് റെക്കോർഡ് കുറിച്ചത്. തുടർന്ന് ഇരുന്നൂറ് മീറ്ററിൽ 19.19 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി മറ്റൊരു റെക്കോർഡും കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ ഇതിഹാസതാരം സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുകഴ്ത്തിയിരിക്കുകയാണ്. തീർച്ചയായും തന്നേക്കാളും വേഗത കൂടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഇദ്ദേഹം പറഞ്ഞത്. മാർക്കയോട് സംസാരിക്കുകയായിരുന്നു ഉസൈൻ ബോൾട്ട്.

” തീർച്ചയായും ക്രിസ്റ്റ്യാനോ എന്നെക്കാളും വേഗതയുള്ളവനാണ്. അദ്ദേഹം എല്ലാ ദിവസവും കഠിനാദ്ധ്യാനം ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹമൊരു സൂപ്പർ അത്ലറ്റ് ആണ്. അദ്ദേഹത്തിന്റെ ഗെയിമിൽ എപ്പോഴും മുന്നിട്ട് നിൽക്കുന്നത് അദ്ദേഹം തന്നെയാണ്. നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന, നന്നായി അധ്വാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. നിലവിൽ ഞാൻ ചിന്തിക്കുന്നത്, തീർച്ചയായും അദ്ദേഹം എന്നേക്കാൾ വേഗതയുള്ളവനായിരിക്കും ” ബോൾട്ട് പറഞ്ഞു. ഇപ്പോൾ തന്നേക്കാൾ വേഗത ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിൽ സിരി എയിൽ നാലു മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ താരം നേടിയിരുന്നു. കഴിഞ്ഞ ദിവസം പോർച്ചുഗല്ലിന് വേണ്ടിയും താരം ഗോൾ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *