തകർപ്പൻ സേവ്,ജിറൂദിന്റെ ഗോൾകീപ്പർ ജേഴ്സികൾ ലഭ്യമാക്കി മിലാൻ!
കഴിഞ്ഞ ദിവസം ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ AC മിലാന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജെനോവയെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റൻ പുലിസിച്ച് നേടിയ ഗോളാണ് മിലാന് വിജയം നേടിക്കൊടുത്തത്.
എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മിലാന്റെ ഗോൾകീപ്പറായ മൈക്ക് മൈഗ്നന് റെഡ് കാർഡ് ലഭിച്ചിരുന്നു. സാധ്യമായ എല്ലാ സബ്സ്റ്റിറ്റ്യൂഷനുകളും നടത്തിയതിനാൽ മിലാന് പകരം ഗോൾ കീപ്പറെ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സൂപ്പർ സ്ട്രൈക്കറായ ഒലിവർ ജിറൂദ് ഗോൾ കീപ്പറായി മാറുകയായിരുന്നു. അതിനുശേഷം ഒരു തകർപ്പൻ സേവ് നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനും ഈ സ്ട്രൈക്കർക്ക് കഴിഞ്ഞു.
🧤 Giroudpic.twitter.com/JxBjfoTZ8Y
— Milan Posts (@MilanPosts) October 8, 2023
ആ സേവ് നടത്തിയപ്പോൾ ഒരു ഗോളടിച്ച സംതൃപ്തിയാണ് തനിക്ക് ലഭിച്ചത് എന്നാണ് ജിറൂദ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഏതായാലും താരത്തിന്റെ ഈ ഒരു ഹീറോയിസം AC മിലാൻ പരമാവധി ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി കൊണ്ട് ഒരു വ്യത്യസ്ത ജേഴ്സി അവർ തങ്ങളുടെ സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. അതായത് ജിറൂദിന്റെ ഗോൾകീപ്പിംഗ് ജേഴ്സിയാണ് അവർ ലഭ്യമാക്കിയിട്ടുള്ളത്.AC മിലാന്റെ ഗോൾ കീപ്പിംഗ് ജേഴ്സിയുടെ മേൽ ജിറൂദിന്റെ പേരും അദ്ദേഹത്തിന്റെ ജേഴ്സി നമ്പറുമാണ് വരിക.
അങ്ങനെ വ്യത്യസ്തമായ ഒരു ജേഴ്സി തന്നെയാണ് അടുത്ത കുറച്ച് ദിവസങ്ങളിൽ മിലാന്റെ ഷോപ്പുകളിൽ ലഭ്യമാവുക. ഏതായാലും താരത്തിന്റെ ഈ ഹീറോയിസത്തിന് വലിയ പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ac മിലാനാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.ഈ ഇറ്റാലിയൻ ലീഗിൽ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ ഫ്രഞ്ച് സൂപ്പർതാരം സ്വന്തമാക്കിയിട്ടുണ്ട്.