ഡോളറുമ: ഡോണ്ണാരുമക്കെതിരെ ഫേക്ക് നോട്ടുകൾ എറിഞ്ഞ് മിലാൻ ആരാധകർ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജിയെ AC മിലാൻ പരാജയപ്പെടുത്തിയത്.സാൻസിറോയിൽ വെച്ച് നടന്ന മത്സരത്തിൽ സ്ക്രിനിയറിലൂടെ മിലാൻ ലീഡ് നേടിയിരുന്നു. എന്നാൽ ലിയാവോ,ജിറൂദ് എന്നിവർ ഗോളുകൾ നേടിക്കൊണ്ട് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

മത്സരത്തിൽ പിഎസ്ജിയുടെ ഗോൾവല കാത്തിരുന്നത് ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻലൂയിജി ഡോണ്ണാരുമയായിരുന്നു. ഇദ്ദേഹം എസി മിലാനിലൂടെയായിരുന്നു വളർന്നിരുന്നത്. എന്നാൽ 2021ൽ ഫ്രീ ഏജന്റായി കൊണ്ട് ഇദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. മിലാന്റെ കരാർ പുതുക്കാൻ വിസമ്മതിച്ചു കൊണ്ടായിരുന്നു അദ്ദേഹം പിഎസ്ജിയിലേക്ക് പോയത്. കരാർ പുതുക്കാൻ വേണ്ടി മിലാനോട് കൂടുതൽ പണം അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

അതുകൊണ്ടുതന്നെ മിലാൻ ആരാധകർ ഈ താരത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അവരത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതായത് ആ താരത്തിന് നേരെ ഫേക്ക് കറൻസികൾ മിലാൻ ആരാധകർ എറിയുകയായിരുന്നു.ഡോണ്ണാരുമയെ ചിത്രം പതിപ്പിച്ച പ്രത്യേക കറൻസി നോട്ടുകൾ ഇവർ അച്ചടിക്കുകയായിരുന്നു.ഡോളറുമാ എന്നാണ് ഇവർ ആ കറൻസിയിൽ എഴുതിയിട്ടുള്ളത്. കൂടുതൽ ഡോളറുകൾക്ക് വേണ്ടി ക്ലബ് വിട്ടവൻ എന്നാണ് ഇവർ ആരോപിച്ചിട്ടുള്ളത്.

മാത്രമല്ല 71 എന്ന അക്കം അതിൽ അച്ചടിച്ചിട്ടുമുണ്ട്. മൂല്യങ്ങൾ ഇല്ലാത്ത മനുഷ്യൻ എന്നാണ് അതിന്റെ അർത്ഥം വരുന്നത്. ഏതായാലും മിലാൻ ആരാധകരിൽ നിന്നും വലിയ പ്രതിഷേധം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.Ac മിലാന് വേണ്ടി 251 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോഴും അദ്ദേഹത്തിന് ഇപ്പോൾ കൂവലുകൾ ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *