ഡി ലൈറ്റിനെ പിഎസ്ജിക്ക് ഓഫർ ചെയ്തു,പക്ഷേ…!
യുവന്റസിന്റെ പ്രതിരോധനിര താരമായ മത്യാസ് ഡി ലൈറ്റ് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയാണ് താരത്തിൽ ഏറ്റവും കൂടുതൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ ജർമ്മൻ വമ്പൻമാരായ ബയേണിനും ഈയൊരു ഡച്ച് സൂപ്പർ താരത്തിൽ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ട്രാൻസ്ഫർ വിന്റോയിൽ നിറഞ്ഞു നിൽക്കുന്ന പേരുകളിൽ ഒന്നാണ് ഡി ലൈറ്റ്.
ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പുറത്തേക്കു വന്നിട്ടുണ്ട്.അതായത് ഡി ലൈറ്റിന്റെ ഏജന്റായ റഫയേല പിമിനേറ്റ താരത്തെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഓഫർ ചെയ്തിട്ടുണ്ട്.താരത്തെ പിഎസ്ജിക്ക് വേണോ എന്ന അന്വേഷണവുമായാണ് ഏജന്റ് അവരെ സമീപിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ഈ ഓഫറിനെ പിഎസ്ജി തള്ളിക്കളഞ്ഞെന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്. അതായത് ഇന്റർ മിലാൻ പ്രതിരോധനിര താരമായ മിലാൻ സ്ക്രിനിയറിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ട്.സ്ക്രിനിയറിനെ എത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് പിഎസ്ജി ഈ ഓഫർ നിരസിച്ചിട്ടുള്ളത്.
Exclusive | PSG were offered Matthijs De Ligt (22) but have turned him down as they are confident of signing Milan Škriniar. Chelsea and Bayern Munich in direct talks with Juventus for the Dutchman.https://t.co/DCx812WThj
— Get French Football News (@GFFN) July 4, 2022
2019-ലായിരുന്നു ഡി ലൈറ്റ് അയാക്സ് വിട്ട് കൊണ്ട് യുവന്റസിലെത്തിയത്.ക്ലബ്ബിനൊപ്പം ഒരു സിരി എ കിരീടവും രണ്ട് കോപ്പ ഇറ്റാലിയ കിരീടവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ താരം തീരുമാനിക്കുകയായിരുന്നു.
അതേസമയം ഡി ലൈറ്റ് ക്ലബ്ബ് വിട്ടാൽ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പിഎസ്ജിയുടെ സൂപ്പർ താരമായ പ്രിസണൽ കിമ്പമ്പേയെ എത്തിക്കാൻ ഇന്റർ ശ്രമിച്ചേക്കും.ജിയാൻ ലൂക്ക ഡി മാർസിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷെ പിഎസ്ജി താരത്തെ കൈവിടുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.