ഡി മരിയക്ക് മുമ്പിൽ ഓഫർ വെച്ചു നീട്ടി വമ്പൻമാർ!

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ ഏഞ്ചൽ ഡി മരിയയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.തനിക്ക് ക്ലബ്ബിൽ തുടരാൻ താല്പര്യമുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ ഡി മരിയ അറിയിച്ചിരുന്നു.താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ പിഎസ്ജിക്കുണ്ടെങ്കിലും അതവർ ഉപയോഗപ്പെടുത്തിയേക്കില്ല. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ ഡി മരിയ ക്ലബ് വിടുമെന്നുറപ്പായിട്ടുണ്ട്.

നിരവധി ക്ലബ്ബുകൾ ഈ അർജന്റൈൻ താരതത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.യുവന്റസ്,ബാഴ്സ,അത്ലറ്റിക്കോ മാഡ്രിഡ്,ബെൻഫിക്ക എന്നിവരൊക്കെ അതിൽ പെട്ട ക്ലബ്ബുകളാണ്. ഇപ്പോഴിതാ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ഒരുവർഷത്തെ കരാർ ഡി മരിയക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ താരം ഇത് സ്വീകരിച്ചിട്ടില്ല. മറിച്ച് ഒരു രണ്ട് ഈ വർഷത്തെ കരാർ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഡി മരിയയുള്ളത്.

യുവന്റസിന്റെ പരിശീലകനായ അലെഗ്രിക്ക് വലിയ താല്പര്യമുള്ള താരമാണ് ഡി മരിയ.താരത്തിന്റെ ക്വാളിറ്റിയും പരിചയസമ്പത്തുമൊക്കെ ടീമിന് ഗുണകരമാകുമെന്നാണ് അലെഗ്രി വിശ്വസിക്കുന്നത്. ഏതായാലും നിലവിൽ ഡിമരിയയെ സ്വന്തമാക്കാൻ സാധ്യത കൽപിക്കപ്പെടുന്ന ക്ലബ്ബ് യുവന്റസ് തന്നെയാണ്.

ഏഴുവർഷം പിഎസ്ജിയിൽ ചിലവഴിച്ചതിന് ശേഷമാണ് ഡിമരിയ ക്ലബ് വിടാനൊരുങ്ങുന്നത്.2015-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 52 മില്യൺ യൂറോക്കാണ് ഡിമരിയ പാരീസിൽ എത്തിയത്.പിഎസ്ജിക്ക് വേണ്ടി ആകെ 291 മത്സരങ്ങൾ കളിച്ച താരം 91 ഗോളുകളും 117 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ 5 ലീഗ് വൺ കിരീടങ്ങളും പിഎസ്ജിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *