ഡിലൈറ്റ് ശസ്ത്രക്രിയക്ക് വിധേയനാവും,പുറത്തിരിക്കുക ദീർഘകാലം !
യുവന്റസ് പ്രതിരോധനിരയിലെ നിർണായകതാരമായ മത്യാസ് ഡിലൈറ്റിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം താരത്തിന്റെ പരിക്ക് പരിശീലകൻ ആന്ദ്രേ പിർലോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കയുളവാക്കുന്ന കാര്യം താരം കുറച്ചു നാൾ പുറത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ്. ഡിലൈറ്റ് ശസ്ത്രക്രിയക്ക് വിധേയനാവുമെന്നും ഏകദേശം മൂന്നു മാസത്തോളം വിശ്രമിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇക്കാര്യം യുവന്റസ് സ്ഥിരീകരിച്ചിട്ടില്ല. യുവന്റസ് സ്ഥിരീകരിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാവുകയൊള്ളൂ.
De Ligt to undergo shoulder surgery and will be out for three monthshttps://t.co/9dwSQYrgnt
— SPORT English (@Sport_EN) August 11, 2020
താരത്തിന്റെ വലതു തോളിനാണ് പരിക്ക് എന്നാണ് അറിയാൻ കഴിയുന്നത്. യുവന്റസിൽ എത്തിയത് മുതൽ തോളിന് അസ്വസ്ഥതകൾ താരം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ വേണ്ടിയാണ് താരം ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. താരം തന്നെ മുൻപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ” എനിക്ക് കുറച്ചു കാര്യങ്ങൾ ശരിപ്പെടുത്താനുണ്ട്. ഇപ്പോൾ ഞാൻ അതിലാണ് ശ്രദ്ദിക്കുന്നത്. എനിക്ക് കുറച്ചു കാര്യങ്ങളിൽ നിന്ന് മുക്തി നേടാനുണ്ട് ” ഡിലൈറ്റ് പറഞ്ഞു. താൻ ശസ്ത്രക്രിയക്ക് വിധേയനാകും എന്ന സൂചനയാണ് താരം ഇതിലൂടെ നൽകിയിരുന്നു.
🚨 De Ligt will be operated today in Rome and should be ready to play in around 3 months. Tomorrow our golden boy will celebrate the 21st birthday. Forza Matthjis! 👊🏻💪🏻 pic.twitter.com/JdUkE8NSe1
— Around Turin (@AroundTurin) August 11, 2020