ഡിബാലയെ യുവന്റസ് നൽകും, പകരം വേണ്ടത് പിഎസ്ജിയുടെ അർജന്റൈൻ താരത്തെ?

സൂപ്പർ താരം പൌലോ ഡിബാല ഈ സീസണിൽ യുവന്റസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും ഒരു ശമനവും ഉണ്ടായിട്ടില്ല. ലാ ഗസറ്റ ഡെല്ലോ സ്‌പോർട്, ട്യൂട്ടോസ്പോർട്ട് എന്നിവരാണ് ഈ സമ്മറിൽ യുവന്റസ് ഡിബാലയെ കയ്യൊഴിഞ്ഞേക്കുമെന്നുള്ള വാർത്തകൾ പുറത്തേക്ക് വിടുന്നത്. അടുത്ത വർഷം താരം ഫ്രീ ഏജന്റ് ആയിക്കൊണ്ട് ടീം വിടാതിരിക്കാൻ വേണ്ടിയാണ് ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരത്തെ വിൽക്കാൻ യുവന്റസ് ശ്രമിക്കുക. ഇപ്പോഴിതാ മറ്റൊരു ട്രാൻസ്ഫർ റൂമർ പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമമായ ലാ സ്റ്റാമ്പ. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ ഇറ്റാലിയയും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു സ്വേപ് ഡീൽ നടത്താനാണ് ഇപ്പോൾ യുവന്റസിന്റെ ശ്രമമെന്നാണ് ഇവരുടെ വാദം.

യുവന്റസ് അധികൃതർ മൗറോ ഇകാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാരയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതായും ഈ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നുണ്ട്.സിരി എയിൽ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് മൗറോ ഇകാർഡി.സാംപഡോറിയക്ക് വേണ്ടിയും ഇന്റർമിലാന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഏതായാലും പിഎസ്ജി ഈയൊരു സ്വേപ് ഡീലിന് സമ്മതം മൂളുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. അതേസമയം കഴിഞ്ഞ നാപോളിക്കെതിരെയുള്ള മത്സരത്തിൽ ഡിബാല യുവന്റസിന്റെ വിജയഗോൾ കണ്ടെത്തിയിരുന്നു. പക്ഷെ ഇതൊന്നും യുവന്റസിന്റെ മനസ്സ് മാറ്റാൻ പോന്നതല്ല എന്നാണ് ട്യൂട്ടോസ്പോർട്ട് ചൂണ്ടികാണിക്കുന്നത്.യുവന്റസ് സ്പോർട്ടിങ് ഡയറക്ടർ ഫാബിയോ പരാറ്റീസി ഡിബാലയുമായി അത്ര നല്ല സ്വരച്ചേർച്ചയിലല്ല.

Leave a Reply

Your email address will not be published. Required fields are marked *