ഡിബാലയുടെ കാര്യം തീരുമാനമായതോടെ മര്യാദക്ക് ഉറങ്ങാൻ പറ്റി :മൊറിഞ്ഞോ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയെ ഇറ്റാലിയൻ ക്ലബ്ബായ റോമ സ്വന്തമാക്കിയിരുന്നത്.എന്നാൽ ഒരു വർഷത്തേക്ക് അദ്ദേഹത്തിന്റെ റിലീസ് ക്ലോസായി കൊണ്ട് അവർ നിശ്ചയിച്ചിരുന്ന തുക കേവലം 12 മില്യൺ യൂറോയായിരുന്നു. അതായത് 12 മില്യൺ യൂറോ നൽകി ഡിബാലയുടെ സമ്മതത്തോടുകൂടി അദ്ദേഹത്തെ ഏത് ക്ലബ്ബിന് വേണമെങ്കിലും സ്വന്തമാക്കാമായിരുന്നു.ഡിബാല റോമ വിടുമെന്നുള്ള റൂമറുകൾ വളരെ വ്യാപകമാവുകയും ചെയ്തിരുന്നു.
എന്നാൽ ഈ റിലീസ് ക്ലോസിന്റെ കാലാവധി ഓഗസ്റ്റ് ഒന്നാം തീയതി വരെയായിരുന്നു. ആ കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ഇനി 12 മില്യൺ യൂറോ നൽകിയാൽ ഡിബാലയെ സ്വന്തമാക്കാൻ ആർക്കും സാധിക്കില്ല.ഈ കാലാവധി അവസാനിച്ചതോടുകൂടിയാണ് തനിക്ക് സമാധാനത്തോടുകൂടി ഉറങ്ങാൻ സാധിച്ചതെന്ന് റോമയുടെ പരിശീലകനായ മൊറിഞ്ഞോ പറഞ്ഞിട്ടുണ്ട്.മാത്രമല്ല തനിക്ക് സൗദിയിൽ നിന്നും ലഭിച്ച ഓഫറുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
José Mourinho: “Paulo Dybala’s release clause has expired on August 1… so I can finally sleep well and more relaxed”. 🇦🇷
— Fabrizio Romano (@FabrizioRomano) August 7, 2023
🇸🇦 “I’ve received two proposals: Al Hilal and Al Ahli wanted me, I decided to turn both down as I want to stay at Roma”, he told Corriere dello Sport. pic.twitter.com/0wW3MjN7QW
“പൗലോ ഡിബാലയുടെ റിലീസ് ഓഗസ്റ്റ് ഒന്നാം തീയതിയാണ് കാലാവധി അവസാനിച്ചത്. അതുകൊണ്ടുതന്നെ അതിനുശേഷമാണ് എനിക്ക് സമാധാനത്തോടുകൂടി ഉറങ്ങാൻ കഴിഞ്ഞത്.എനിക്ക് രണ്ട് പ്രൊപ്പോസലുകൾ ലഭിച്ചിരുന്നു. അൽ ഹിലാലും അൽ അഹ്ലിയുമായിരുന്നു എന്നെ സമീപിച്ചിരുന്നത്.ഞാൻ രണ്ട് ഓഫറുകളും നിരസിക്കുകയായിരുന്നു.കാരണം റോമയിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞത്.
ഏതായാലും ഡിബാല ഈ സീസണിൽ റോമയിൽ തന്നെയാണ് തുടരുക. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം ക്ലബ്ബിനു വേണ്ടി നടത്താൻ ഈ അർജന്റൈൻ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല ക്ലബ്ബിന് വേണ്ടി ഈ പ്രീ സീസണിൽ കളിച്ച സൗഹൃദ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാനും ഡിബാലക്ക് സാധിച്ചിരുന്നു.