ഡിബാലയാണ് യുവന്റസിന്റെ ലീഡറാവേണ്ടത് : മുൻ താരം!
പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിൽ തിരിച്ചെത്തിയ സൂപ്പർ താരം പൌലോ ഡിബാല മികച്ച ഫോമിലാണിപ്പോൾ കളിക്കുന്നത്. പ്രീ സീസൺ മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തിയ താരം ലീഗിലെ ആദ്യ മത്സരത്തിലും മിന്നി തിളങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു ഉഡിനീസിക്കെതിരെയുള്ള മത്സരത്തിൽ താരം സ്വന്തം പേരിൽ കുറിച്ചിരുന്നത്. ഏതായാലും മത്സരശേഷം താരത്തെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ യുവന്റസ് ഡിഫൻഡറായ ആൻഡ്രിയ ബർസാഗ്ലി.ടീമിന്റെ ലീഡറാവേണ്ട താരം പൌലോ ഡിബാലയാണെന്നും ട്രാൻസ്ഫർ വാർത്തകൾ ക്രിസ്റ്റ്യാനോയെ അലട്ടുന്നുണ്ട് എന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. യുവെ ന്യൂസ് റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“He must take over and become a leader” – Barzagli’s advice to Dybalahttps://t.co/15HUU8LCo4
— JuveFC (@juvefcdotcom) August 24, 2021
” ഉഡിനീസിക്കെതിരെയുള്ള മത്സരത്തിൽ യുവന്റസ് നല്ല രൂപത്തിൽ തന്നെയാണ് തുടങ്ങിയത്.ഗോളുകൾ നേടാനും അത് വഴി വിജയിക്കാനുമുള്ള അവസരങ്ങൾ യുവന്റസിന് ഒരുപാട് ലഭിച്ചിരുന്നു.സെസ്‌നി ഒരു മികച്ച ഗോൾകീപ്പറാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ അദ്ദേഹത്തിന്റെ പിഴവുകൾ മത്സരഫലത്തെ സ്വാധീനിച്ചു.ക്രിസ്റ്റ്യാനോയെ ശാന്തനായാണ് ഞാൻ കണ്ടത്.മത്സരത്തിന്റെ ഒരു ബുദ്ധിമുട്ടേറിയ സമയത്താണ് അദ്ദേഹം പ്രവേശിച്ചത്.യഥാർത്ഥത്തിൽ നമ്മൾ അദ്ദേഹത്തെ തുടക്കം തൊട്ടേ കാണാറുണ്ട്. എനിക്ക് തോന്നുന്നത് ഈ ട്രാൻസ്ഫർ വാർത്തകൾ അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്നാണ്.വളരെയധികം ആത്മവിശ്വാസമുള്ള ആവിശ്യമുള്ള താരമാണ് ഡിബാല.അദ്ദേഹത്തിന്റെ പ്രതിഭാവൈഭവം അദ്ദേഹം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.അദ്ദേഹമാണ് യുവന്റസിന്റെ ലീഡറായി മാറേണ്ടത്. അതാണ് ഡിബാലയുടെ മുന്നിലുള്ള അടുത്ത സ്റ്റെപ്.അദ്ദേഹം ലീഡറായാൽ ഒരു ടോപ് പ്ലയെർ ആയി മാറാൻ അദ്ദേഹത്തിന് സാധിക്കും.ഒരുപാട് മികച്ച താരങ്ങൾ ഉള്ള ടീമാണ് യുവന്റസ്.ടീമിന്റെ ബെഞ്ച് സ്‌ട്രെങ്തും മികച്ചതാണ്.അത്കൊണ്ട് തന്നെ അല്ലെഗ്രിയുടെ റൊട്ടേഷൻ പോളിസികൾ ഈ വർഷം കൂടുതൽ കാണാനായേക്കും ” ഇതാണ് ബർസാഗ്ലി പറഞ്ഞിട്ടുള്ളത്.
ഇനി എംപോളിക്കെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ വിജയമധുരം നുണയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.