ഡഗ്ലസ് കോസ്റ്റക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും?
യുവന്റസിന്റെ ബ്രസീലിയൻ സ്ട്രൈക്കെർ ഡഗ്ലസ് കോസ്റ്റയുടെ പരിക്ക് യുവന്റസ് സ്ഥിരീകരിച്ചു. താരത്തിന്റെ വലതുകാൽതുടക്കാണ് പരിക്കേറ്റത് എന്നാണ് യുവന്റസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. താരത്തിന് ഈ സിരി എ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. മൂന്ന് മത്സരങ്ങളാണ് യുവന്റസിന് ലീഗിൽ ഇനി അവശേഷിക്കുന്നത്. അതേസമയം ചാമ്പ്യൻസ് ലീഗിലെ മത്സരം കളിക്കുമോ എന്നുറപ്പില്ല. രണ്ടാഴ്ച്ച എന്തായാലും താരത്തിന് വിശ്രമം അനുവദിച്ചേക്കും. അതിന് ശേഷം മാത്രമേ താരം ചാമ്പ്യൻസ് ലീഗിന് ലഭ്യമാവുമോ എന്ന് അറിയുകയൊള്ളൂ.
Working towards #JuveSamp.
— JuventusFC (@juventusfcen) July 24, 2020
Update on @douglascosta ➡️https://t.co/GKG3XW69VP pic.twitter.com/u0Y6Se6yVh
ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ യുവന്റസ് ഒളിമ്പിക് ലിയോണിനെയാണ് നേരിടുന്നത്.ലിയോണിന്റെ മൈതാനത്ത് വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ യുവന്റസ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. സാംപഡോറിയ, കാഗ്ലിയാരി, റോമ എന്നിവർക്കെതിരെയാണ് ലീഗിൽ അവശേഷിക്കുന്ന മത്സരം. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ഉഡിനെസിനോട് യുവന്റസ് തോൽവി അറിഞ്ഞിരുന്നു. ഈ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
Douglas Costa is out for the rest of the season due to injury, he said this in May. pic.twitter.com/4Ei7P27Eal
— Brasil Football 🇧🇷 (@BrasilEdition) July 24, 2020