ഞാൻ മരിക്കാൻ പോവുകയാണെന്നാണ് കരുതിയത്: കളിക്കളത്തിൽ വെച്ച് നടന്ന സംഭവത്തെക്കുറിച്ച് ഷെസ്നി

കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി യൂറോപ്പ ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുവന്റസും സ്പോർട്ടിങ്ങും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് വിജയിച്ചത്. ആ മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ ഭീതിപ്പെടുത്തുന്ന ഒരു സംഭവം നടന്നിരുന്നു.യുവന്റസ് ഗോൾ കീപ്പറായ ഷെസ്നിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

പിന്നീട് അദ്ദേഹം ഡോക്ടർമാരുടെ ചികിത്സ തേടി. മാത്രമല്ല അദ്ദേഹത്തെ കളിക്കളത്തിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ ഷെസ്നി സംസാരിച്ചിട്ടുണ്ട്.ഞാൻ ഹൃദയാഘാതം മൂലം മരിക്കാൻ പോവുകയാണെന്നാണ് കരുതിയത് എന്നാണ് ഷെസ്നി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Rmc സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ വളരെയധികം പേടിച്ചിരുന്നു.ഞാൻ മരിക്കാൻ പോവുകയാണ് എന്നാണ് കരുതിയത്. എന്റെ ഹൃദയം പൊട്ടിത്തെറിക്കാൻ പോകുന്നതുപോലെയാണ് എനിക്ക് തോന്നിയത്.ഹൃദയാഘാതമാണ് എന്നാണ് ഞാൻ കരുതിയത്. എനിക്ക് അഞ്ചു വേദന ഉണ്ടെന്നും ഡോക്ടർ വിൽക്കണമെന്നും ഞാൻ ആദ്യമായി പറഞ്ഞത് മിലിക്കിനോടാണ്.ആ നെഞ്ച് വേദന വളരെയധികം ഭീകരമായിരുന്നു.പക്ഷേ അത് എന്തുകൊണ്ട് സംഭവിച്ചുവെന്നോ അതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ പുറം ഭാഗത്തുള്ള പ്രശ്നം കൊണ്ടോ നട്ടെല്ലിന്റെ പ്രശ്നം കൊണ്ടൊ സംഭവിച്ചതായിരിക്കാം ” ഇതാണ് ഷെസ്നി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഇറ്റാലിയൻ ലീഗ് സീസണിൽ 28 മത്സരങ്ങളാണ് യുവന്റസിന് വേണ്ടി ഈ ഗോൾകീപ്പർ കളിച്ചത്.14 ക്ലീൻ ഷീറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ, ഇറ്റാലിയൻ ക്ലബ്ബായ റോമ എന്നിവർക്ക് വേണ്ടിയൊക്കെ മുമ്പ് ഷെസ്നി ഗോൾ വലയം കാത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *