ഞാൻ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കോവിഡ്, ക്രിസ്റ്റ്യാനോയുടെ സഹോദരി പറയുന്നു !
കഴിഞ്ഞ ദിവസമായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചത്. പോർച്ചുഗീസ് ഫുട്ബോൾ അധികൃതരാണ് താരത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായും താരം സ്വീഡനെതിരെ കളിക്കില്ലെന്നും ഐസോലേഷനിൽ ആണെന്നും വെളിപ്പെടുത്തിയത്. തുടർന്ന് താരം എല്ലാ വിധ പ്രോട്ടോകോളുകളും പാലിച്ച് ഇറ്റലിയിൽ തിരിച്ചെത്തിയിരുന്നു. എന്നാലിപ്പോഴിതാ ഈ കോവിഡ് വിഷയത്തിൽ വിവാദപരമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാത്തിയ അവെയ്റോ. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. കോവിഡ് എന്ന രോഗം താൻ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് എന്നാണ് ക്രിസ്റ്റ്യാനോയുടെ സഹോദരിയുടെ വാദം. റൊണാൾഡോക്ക് യാതൊരു രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ല. അത്കൊണ്ടായിരിക്കും അവർ ഇത്തരത്തിലൊരു നിലപാടിലെത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Cristiano Ronaldo is heading back to Italy after testing positive for coronavirus…
— Goal News (@GoalNews) October 14, 2020
And his sister is NOT happy 😡
” ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോകത്തെ ഉണർത്തുന്നതെങ്കിൽ, അദ്ദേഹം ദൈവത്തിന്റെ ദൂതനാണ് എന്ന് ഞാൻ പറയും. കാരണം ഞാൻ ഇന്ന് വിശ്വസിക്കുന്നത് ഇത് തട്ടിപ്പാണ് എന്നാണ്. എന്നാൽ ലോകത്തുള്ള ആയിരക്കണക്കിനാളുകൾ ഈ പാൻ്റമിക്ക് ഉണ്ടെന്ന് കരുതി പരിശോധനകളും മറ്റും നടത്തുന്നു. ഞാൻ ജനിച്ചതിന് ശേഷം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിത്. എനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്. ഞാൻ ഇന്ന് രാവിലെ ഒരു വാക്യം വായിച്ചിരുന്നു. ” ഈ ലോകത്തെ മുഴുവനും വിഡ്ഢികളാക്കിയത് മതി. ആരെങ്കിലും നിങ്ങളുടെ കണ്ണുകളൊന്ന് തുറന്നു പിടിക്കൂ”. ഇതാണ് കാത്തിയ കുറിച്ചത്.
#CristianoRonaldo has tested positive for #Coronavirus and his sister Katia Aveiro shared an angry message on his social media saying that that is the ‘biggest fraud ever.’ https://t.co/IJXdRR5T3j #Ronaldo #Cristiano #CR7 #Covid19 pic.twitter.com/kqUOjMXgUs
— footballitalia (@footballitalia) October 14, 2020