ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് റൊണാൾഡോ തമാശ പറയുമായിരുന്നു:ആർതർ പറയുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു വർഷക്കാലമാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി കളിച്ചത്.നൂറിൽപരം ഗോളുകൾ അദ്ദേഹം അവിടെ നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവന്റസിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് ആർതർ മെലോ. എഫ്സി ബാഴ്സലോണയിൽ നിന്നായിരുന്നു ഈ ബ്രസീലിയൻ താരം യുവന്റസിൽ എത്തിയിരുന്നത്.

ഭക്ഷണകാര്യങ്ങളിൽ വളരെയധികം ജാഗ്രത പുലർത്തുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ചിട്ടയായ ഭക്ഷണക്രമവും ആരോഗ്യകരമായ ഭക്ഷണവിഭവങ്ങളുമാണ് റൊണാൾഡോയുടെ ഫിറ്റ്നസിന്റെ രഹസ്യം. ഇതേക്കുറിച്ച് ആർതർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് റൊണാൾഡോ എപ്പോഴും തമാശ പറയുമായിരുന്നു എന്നാണ് ആർതർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു കായിക താരം എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമാണ്.ഓരോ ദിവസവും കൂടുതൽ ഇമ്പ്രൂവ് ആവാനാണ് അദ്ദേഹം ശ്രമിക്കുക.യുവന്റസിലായിരുന്ന സമയത്ത് അദ്ദേഹം ഞങ്ങളുടെ പ്ലേറ്റുകളിലേക്ക് നോക്കുകയും ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് തമാശകൾ പറയുകയും ചെയ്യുമായിരുന്നു.വളരെയധികം പ്രൊഫഷണൽ ആയ ഒരു താരമാണ് റൊണാൾഡോ. അദ്ദേഹത്തിന്റെ മെന്റാലിറ്റി ഞാൻ മറ്റാരിലും കണ്ടിട്ടില്ല ” ഇതാണ് ആർതർ പറഞ്ഞിട്ടുള്ളത്.

വെക്കേഷനിലുള്ള റൊണാൾഡോ അധികം വൈകാതെ പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ അൽ നസ്ർ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ ക്ലബ്ബിനുവേണ്ടി 19 മത്സരങ്ങൾക്ക് റൊണാൾഡോ 14 ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *