ചിലവ് 90 മില്യൺ, ഡിബാലയുടെ പുതിയ കരാർ യുവന്റസിന് നഷ്ടമാവുമോ?

കഴിഞ്ഞ യുവന്റസിന്റെ മത്സരത്തിൽ കേവലം 12 മിനുട്ടുകൾ മാത്രമാണ് സൂപ്പർ താരം പൌലോ ഡിബാല കളിച്ചിരുന്നത്. പരിക്ക് മൂലം താരം പിന്നീട് കളം വിടുകയായിരുന്നു. ഡിബാലയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന പരിക്കാണ് അദ്ദേഹത്തെ അലട്ടുന്നത്.

കാൽതുടക്കേറ്റ പരിക്കുകൾ മൂലം പ്രീ സീസൺ മത്സരങ്ങൾ ഡിബാലക്ക് നഷ്ടമായിരുന്നു.പിന്നീട് കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും കാര്യങ്ങൾ നല്ല രൂപത്തില്ല പരിണമിച്ചത്.നവംബറിലെ ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെ താരത്തിന് കാഫ് ഇഞ്ചുറി പിടിപെട്ടു. അതിൽ നിന്നും മുക്തനായി വന്ന ഉടനെയാണ് വെനീസിയക്കെതിരെയുള്ള മത്സരത്തിൽ പരിക്ക് മൂലം ദിബാല വീണ്ടും പുറത്തായത്.ചുരുക്കത്തിൽ വളരെ മോശം സമയത്തിലൂടെ ആണ് ദിബാല കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഈ സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടപ്പോൾ ക്യാപ്റ്റൻ കെയ്ലേനി പറഞ്ഞത് ഇങ്ങനെയായിരുന്നു. ” ഞങ്ങൾ മുന്നോട്ട് പോവും. ഇത് പൗലോ ഡിബാലയുടെ പുതിയ ടീമായിരിക്കും. ക്രിസ്റ്റ്യാനോ ഉണ്ടായതുകൊണ്ട് അദ്ദേഹത്തിന്റെ പ്രകടനത്തിന് ഒരല്പം മങ്ങലേറ്റിരുന്നു.പക്ഷേ ഇനി ഡിബാലയായിരിക്കും യുവന്റസിന്റെ പ്രധാനപ്പെട്ട താരം ” ഇതായിരുന്നു കെയ്ലേനി പറഞ്ഞത്. ആരാധകർ പ്രതീക്ഷിച്ചതും ഇതായിരുന്നു..

ഇത്കൊണ്ട് തന്നെയാണ് യുവന്റസ് ഡിബാലക്ക് അഞ്ച് വർഷത്തെ പുതിയ കരാർ വാഗ്ദാനം ചെയ്തത്.10 മില്യൺ യൂറോയായിരുന്നു താരത്തിന്റെ വാർഷികവേതനം. നികുതികളടക്കം താരത്തിന്റെ അഞ്ച് വർഷത്തിന് 92 മില്യൺ യൂറോയാണ് യുവന്റസിന് ചിലവ് വരിക എന്നാണ് ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുള്ളത്.ഡിബാല ഈ രൂപത്തിൽ ആണെങ്കിൽ വലിയൊരു നഷ്ടമാണ് യുവന്റസിനെ കാത്തിരിക്കുന്നതെന്നും ഗോൾ കൂട്ടിച്ചേർക്കുന്നുണ്ട്.

യുവന്റസ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഡിബാല.2019-ൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായപ്പോൾ ആരാധകപ്രതിഷേധം ഉയർന്നിരുന്നു. പക്ഷേ ഇപ്പോൾ അത്രത്തോളം പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ ഗോൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഒരുപക്ഷെ യുവന്റസ് ഡിബാലയുടെ കാര്യത്തിൽ വിൽക്കുന്നതുൾപ്പടെ ചിന്തിക്കാൻ സാധ്യതയുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *