ചാമ്പ്യൻസ് ലീഗിൽ തങ്ങൾ ഫേവറേറ്റ്സുകൾ അല്ല, തുറന്ന് പറഞ്ഞ് യുവന്റസ് സൂപ്പർ താരം!

യുവന്റസ് അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ തുടരുകയാണ്. മാസ്സിമിലിയാനോ അലെഗ്രിക്ക്‌ കീഴിൽ രണ്ടു തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചില്ല.2018-ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് സ്വന്തമാക്കിയത് ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. എന്നാൽ കാര്യമായ ഫലങ്ങൾ ഒന്നുമുണ്ടായില്ല.അദ്ദേഹം ക്ലബ്ബിൽ എത്തിയതിന് ശേഷം സെമി ഫൈനലിൽ പ്രവേശിക്കാൻ യുവന്റസിന് സാധിച്ചിരുന്നില്ല. തുടർന്ന് പരിശീലകസ്ഥാനത്തേക്ക് അലെഗ്രി തിരിച്ചെത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നു.

ഏതായാലും ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ യുവന്റസിന് ഇടമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്ലബ്ബിലെ ബ്രസീലിയൻ താരമായ ഡാനിലോ.യുവന്റസ് ഫേവറേറ്റ്സുകൾ അല്ലെന്നും എന്നാൽ മികച്ച രൂപത്തിൽ പോരാടുമെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” അലെഗ്രി ഈ ക്ലബ്ബിൽ ചരിത്രം കുറിച്ച വ്യക്തിയാണ്. വിജയങ്ങൾ അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ഫേവറേറ്റ്സുകളിൽ യുവന്റസിന് ഇടമില്ല.പക്ഷെ ഹാർഡ് വർക്കിൽ ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ എല്ലാ താരങ്ങളും മോട്ടിവേറ്റഡാണ്. ഈ സീസണിൽ മികച്ച രൂപത്തിൽ പോരടിക്കാൻ ഞങ്ങൾ തയ്യാറാണ് ” ഡാനിലോ പറഞ്ഞു.

ഗ്രൂപ്പ്‌ എച്ചിൽ ചെൽസി, സെനിത്, മാൽമോ എന്നിവർക്കൊപ്പമാണ് യുവന്റസ്.മാൽമോയാണ് ആദ്യ മത്സരത്തിൽ യുവന്റസിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *