ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് സാസുവോളോയെ പരാജയപ്പെടുത്തിയത്.റാബിയോട്ട്, റൊണാൾഡോ, ഡിബാല എന്നിവരാണ് യുവന്റസിന് വേണ്ടി ഗോളുകൾ നേടിയത്.ജയം നേടിയെങ്കിലും യുവന്റസ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തന്നെയാണ്.36 റൗണ്ടുകൾ പൂർത്തിയായപ്പോൾ 72 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം.
Cristiano Ronaldo becomes the FIRST player to ever score 100 club goals in 3 different countries 👑 pic.twitter.com/r2vXbNNaFb
— ESPN FC (@ESPNFC) May 12, 2021
ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോട് കൂടി ഫുട്ബോൾ ചരിത്രത്തിലെ അപൂർവനേട്ടം സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുകയാണ് ക്രിസ്റ്റ്യാനോ. യുവന്റസ് ജേഴ്‌സിയിൽ റൊണാൾഡോ നേടുന്ന നൂറാം ഗോളായിരുന്നു ഇന്നലത്തേത്.മൂന്ന് വ്യത്യസ്ഥ രാജ്യങ്ങളിലെ ക്ലബുകൾക്ക് വേണ്ടിയും തന്റെ രാജ്യത്തിനു വേണ്ടിയും നൂറ് ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യതാരം എന്ന നേട്ടമാണ് റൊണാൾഡോ സ്വന്തം പേരിൽ എഴുതി ചേർത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളുകൾ,റയലിന് വേണ്ടി 450 ഗോളുകൾ,പോർച്ചുഗലിന് വേണ്ടി 103 ഗോളുകൾ,യുവന്റസിന് വേണ്ടി 100 ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോ നേടിയ ഗോളുകളുടെ കണക്കുകൾ.131 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 100 ഗോളുകൾ പൂർത്തിയാക്കിയത്. ഈ സീസണിൽ ആകെ 35 ഗോളുകൾ റൊണാൾഡോ ഇതിനോടകം നേടി കഴിഞ്ഞു.
Over 100 goals for three clubs in three different countries.
— Goal (@goal) May 12, 2021
We are witnessing greatness.
Cristiano Ronaldo is truly remarkable. pic.twitter.com/w19O8qCuGH
അതേസമയം ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോട് കൂടി പൌലോ ഡിബാലയും യുവന്റസിന് വേണ്ടി 100 ഗോളുകൾ പൂർത്തിയാക്കി. ഇരുവരും ഒരേ മത്സരത്തിൽ തന്നെയാണ് നൂറ് ഗോളുകൾ പൂർത്തിയാക്കിയത് എന്ന സവിശേഷത കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്.
Cristiano Ronaldo and Paulo Dybala both scored their 100th Juventus goals in the same game today 🤝 💯 pic.twitter.com/AKRZX4VAsB
— B/R Football (@brfootball) May 12, 2021