ഗോൾവേട്ട തുടർന്ന് ക്രിസ്റ്റ്യാനോ, കരുത്തർക്കെതിരെ ജയം സ്വന്തമാക്കി യുവന്റസ്, റേറ്റിംഗ്!

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് കരുത്തരായ റോമയെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾവേട്ട ഒരിക്കൽ കൂടി തുടർന്നപ്പോൾ യുവന്റസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയായിരുന്നു.മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ റൊണാൾഡോ ഗോൾ നേടിക്കൊണ്ട് കളി യുവന്റസിന് അനുകൂലമാക്കി നൽകുകയായിരുന്നു.മത്സരത്തിന്റെ 69-ആം മിനുട്ടിൽ റോമ താരം റോജർ ഇബാനസ് സെൽഫ് വഴങ്ങിയതോടെ യുവന്റസ് വിജയമുറപ്പിക്കുകയായിരുന്നു.ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് യുവന്റസിനുള്ളത്.ഇന്റർമിലാനാണ് ഒന്നാം സ്ഥാനത്ത്. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് :6.70
ക്രിസ്റ്റ്യാനോ : 7.6
മൊറാറ്റ : 6.9
മക്കെന്നി : 6.3
റാബിയോട്ട് : 7.4
ആർതർ : 6.8
ചിയേസ : 6.9
സാൻഡ്രോ : 7.0
ചില്ലിനി :6.9
ബൊനൂച്ചി : 6.9
ഡാനിലോ :6.8
സെസ്നി : 7.4
ഡെമിറാൽ :6.2-സബ്
കുലുസെവ്സ്ക്കി : 6.0-സബ്
ലൈറ്റ് : 6.0-സബ്
ബെർണാഡ്ഷി : 6.0-സബ്
ക്വഡ്രാഡോ : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *