ഗോൾക്ഷാമം നേരിട്ട് ലൗറ്ററോ, തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് കോന്റെ

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസ് കടുത്ത ഗോൾ ക്ഷാമം നേരിടുകയാണ്. ഇന്നലെ ബ്രെസിയക്കെതിരായ മത്സരത്തിൽ ആറു ഗോളിന്റെ തകർപ്പൻ ജയം നേടിയപ്പോഴും ലൗറ്ററോ മാർട്ടിനെസിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ആറു വ്യത്യസ്ഥ താരങ്ങൾ ഗോൾ നേടിയപ്പോഴും മുന്നേറ്റനിര താരമായ ലൗറ്ററോക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ഇതോടെ അവസാനപത്ത് മത്സരങ്ങളിൽ കേവലം ഒരു ഗോൾ മാത്രമായിരുന്നു താരത്തിന് നേടാനായത്. മാത്രമല്ല ഈ മത്സരങ്ങളിലൊക്കെ തന്നെയും ചില സുവർണ്ണാവസരങ്ങൾ താരം പാഴാക്കുകയും ചെയ്തിരുന്നു. ഇതോടെ താരത്തിന് നേരെ ചില വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു. പ്രത്യേകിച്ച് ബാഴ്സലോണയുമായുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പരന്നതിൽ പിന്നെ താരത്തിന് മത്സരങ്ങളിൽ ശ്രദ്ധ ഇല്ലെന്നും താരത്തിന് ടീമിനോട് ആത്മാർത്ഥ ഇല്ലെന്നും തുടങ്ങിയുള്ള വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

എന്നാൽ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോന്റെ. താരത്തിന്റെ ഫോമില്ലായ്മ തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും താരം താരം ഭയപ്പെടേണ്ട ആവിശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ” ഞങ്ങൾ അദ്ദേഹത്തെ ഒരു തരത്തിലുള്ള സമ്മർദ്ദത്തിലുമാക്കുന്നില്ല. അദ്ദേഹത്തെ ഞങ്ങൾ സംശയിക്കുന്നുമില്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആത്മാർത്ഥയുടെ കാര്യത്തിൽ. തീർച്ചയായും അദ്ദേഹം ഗോളുകൾ അർഹിക്കുന്നുണ്ട്. എന്നാൽ മാത്രമേ അദ്ദേഹത്തിന് വ്യക്തിപരമായ തൃപ്തി ലഭിക്കുകയൊള്ളൂ. എനിക്ക് തീർച്ചയായും ഒരു കുഴപ്പവുമില്ല. മികച്ച ഒരു നിര തന്നെ ഇപ്പോൾ ഞങ്ങൾക്കുണ്ട്. ഇന്റർ മിലാനെ സഹായിക്കാൻ കഴിയുന്ന മികച്ച പ്രൊഫഷണലുകളാണ് ഞങ്ങളെടൊപ്പമുള്ളത് ” കോന്റെ DAZN ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *