ഗോളുമായി ക്രിസ്റ്റ്യാനോ, യുവന്റസിന് തകർപ്പൻ ജയം, പ്ലെയർ റേറ്റിംഗ് !
സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് സാസുവോളോയെ തകർത്തു വിട്ടത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. ഡാനിലോ, റാംസി, ക്രിസ്റ്റ്യാനോ എന്നിവരാണ് യുവന്റസിന് വേണ്ടി വലകുലുക്കിയത്. മത്സരത്തിന്റെ 92-ആം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ക്രിസ്റ്റ്യാനോ ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് യുവന്റസിനുള്ളത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡാനിലോയാണ് ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയ താരം. യുവന്റസ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
CRISTIANO RONALDO'S 759TH GOAL EQUALLING BICAN'S TALLY FOR THE MOST OFFICIAL GOALS IN THE HISTORY OF FOOTBALL.pic.twitter.com/pTezwq2OO5
— The CR7 Timeline. (@TimelineCR7) January 10, 2021
യുവന്റസ് : 6.87
റൊണാൾഡോ : 8.1
ദിബാല : 6.4
മക്കെന്നി : 6.5
ബെന്റാൻക്കർ : 6.3
ആർതർ : 6.9
ചിയേസ : 7.3
ഡാനിലോ : 8.2
ബൊനൂച്ചി : 6.9
ഡെമിറാൽ : 6.9
ഫ്രബോട്ട : 7.0
സെസ്നി : 6.4
റാംസി : 8.0-സബ്
കുലുസെവ്സ്ക്കി : 6.3-സബ്
മൊറാറ്റ : 6.1-സബ്
ബെർണാഡ്ഷി : 6.1-സബ്
റാബിയോട്ട് : 6.7-സബ്
759 goals. Joint top scorer in football history. Cristiano Ronaldo. Unreal.pic.twitter.com/NOEApwoJEK
— Dubois (@CFCDUBois) January 10, 2021