ക്രിസ്റ്റ്യാനോ വന്നതോടെ യുവന്റസിന്റെ പ്രകടനം നിറം മങ്ങി? കണക്കുകൾ ഇങ്ങനെ!
2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ട് യുവന്റസിലെത്തിയത്. എന്നാൽ താരത്തിന്റെ വ്യക്തിഗത പ്രകടനത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും ഈ സീസണിലും ക്രിസ്റ്റ്യാനോക്ക് ഗോളടിച്ചു കൂട്ടാൻ സാധിക്കുന്നുണ്ട് എന്നതാണ് സത്യം. പക്ഷെ ടീമിന്റെ പ്രകടനത്തിലേക്ക് വന്നാൽ യുവന്റസ് നിറം മങ്ങുകയാണ് ചെയ്തത് എന്ന് കാണാം. ഇതിനുള്ള കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക.നിലവിൽ യുവന്റസ് സിരി എയിൽ മൂന്നാം സ്ഥാനത്താണ്.ഒന്നാം സ്ഥാനക്കാരായ ഇന്ററുമായി നിലവിൽ പത്ത് പോയിന്റിന്റെ വിത്യാസമുണ്ട് യുവന്റസിന്.
Juventus have been in decline since Cristiano arrived in Turin 📉https://t.co/T2z6Ajii5S pic.twitter.com/OaKUVxZK6y
— MARCA in English (@MARCAinENGLISH) March 4, 2021
അതായത് 2011/12 സീസൺ മുതൽ തങ്ങൾ കൈവശം വെച്ച് പോന്നിരുന്ന സിരി എ കിരീടം നഷ്ടമാവുമോ എന്ന ഭീതിയിലാണ് പിർലോയും സംഘവും.തുടർച്ചയായി ഒമ്പത് തവണ ജേതാക്കളായ യുവന്റസിന് ഇത്തവണ അത് നേടാൻ കഴിഞ്ഞില്ലെങ്കിൽ അത് ക്രിസ്റ്റ്യാനോക്കും പിർലോക്കും നാണക്കേടായി മാറും. കഴിഞ്ഞ സീസണിൽ തന്നെ തലനാരിഴക്കാണ് യുവന്റസ് കിരീടം ചൂടിയത്. ഒരു പോയിന്റിനാണ് ഇന്ററിനെ പിന്നിലാക്കി യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്. പക്ഷെ ഒരു കാര്യം വ്യക്തമാണ്. തങ്ങൾ കാലങ്ങളായി പുലർത്തി പോന്നിരുന്ന ആധിപത്യം ഇപ്പോൾ പുലർത്താൻ യുവന്റസിന് സാധിക്കുന്നില്ല. മറുഭാഗത്തുള്ള മിലാൻ ടീമുകളും അറ്റലാന്റയും ലാസിയോയുമൊക്കെ മികച്ച പ്രകടനമാണ് നടത്തുന്നത്. ചാമ്പ്യൻസ് ലീഗിലും യുവന്റസിന്റെ പ്രകടനം കഴിഞ്ഞ രണ്ട് സീസണുകളിൽ ഒട്ടും ശുഭകരമായിരുന്നില്ല. സെമി ഫൈനൽ കാണാൻ പോലും യുവന്റസിന് സാധിച്ചിട്ടില്ല. ചുരുക്കത്തിൽ ക്രിസ്റ്റ്യാനോ വന്നതിന് ശേഷം യുവന്റസ് പുരോഗതി പ്രാപിച്ചിട്ടില്ല എന്ന് മാത്രമല്ല നിറം മങ്ങി വരികയാണ് എന്നാണ് മാർക്കയുടെ കണ്ടെത്തൽ.
Karim Benzema: "I was very happy with Cristiano" https://t.co/13hw7AwTfZ
— footballespana (@footballespana_) March 4, 2021