ക്രിസ്റ്റ്യാനോ യുവന്റസ് വിടുമോ? ബ്രൂണോ പറയുന്നു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള കിംവദന്തികൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ പരന്നിരുന്നു. മുൻ ക്ലബായ റയൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, വമ്പൻമാരായ പിഎസ്ജി എന്നിവരെ ബന്ധപ്പെടുത്തി കൊണ്ടായിരുന്നു റൂമറുകൾ പുറത്ത് വന്നത്. റൊണാൾഡോ യുവന്റസുമായി കരാർ പുതുക്കാത്തതും ഈ റൂമറുകൾക്ക്‌ ശക്തി പകർന്നു. അടുത്ത വർഷമാണ് റൊണാൾഡോയുടെ യുവന്റസുമായുള്ള കരാർ അവസാനിക്കുക. ഇത്‌ താരം പുതുക്കുമോ എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ബ്രൂണോ ആൽവെസ്. ഇദ്ദേഹം മുമ്പ് പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ചിട്ടുള്ള താരമാണ്. റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.39-കാരനായ ബ്രൂണോയുടെ വാക്കുകൾ ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്.യുവന്റസ് ഒരു ടോപ് ടീമാണ്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ അവരുടെ പക്കലിൽ ഉണ്ട്.പരിശീലകനായി കൊണ്ട് മാസ്സിമിലിയാനോ അലെഗ്രി ടീമിലേക്ക് തിരിച്ചെത്തിയത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.യുവന്റസ് കരുത്തുറ്റ ടീം തന്നെയാണ്.നിങ്ങൾ ഒരു മികച്ച ടീമിലാണ് ഉള്ളതെങ്കിൽ, നിങ്ങൾ ക്ലബ് വിടേണ്ട ആവിശ്യമേ ഇല്ല ” ഇതാണ് ബ്രൂണോ ആൽവെസ് പറഞ്ഞത്. ഏതായാലും ക്രിസ്റ്റ്യാനോ ഈ സീസണിൽ യുവന്റസിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പാണ്. എന്നാൽ അടുത്ത വർഷം ഫ്രീ ഏജന്റാവുമോ അതോ കരാർ പുതുക്കുമോ എന്നുള്ളതാണ് കണ്ടറിയേണ്ട കാര്യം.

Leave a Reply

Your email address will not be published. Required fields are marked *